കേന്ദ്ര സേനയായ ആസാം റൈഫിള്‍സിൽ നിയമനം നടത്തുന്നു. 215 ഒഴിവുകൾ മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷ നല്‍കണം. 

Share

കേന്ദ്ര സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ആസാം റൈഫിള്‍സ് പുതുതായി ടെക്‌നിക്കല്‍& ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ആകെ 215 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് മാര്‍ച്ച് 22ന് മുന്‍പായി അപേക്ഷ നല്‍കണം. ആസാം റൈഫിള്‍സില്‍ ടെക്‌നിക്കല്‍ & ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ്. ആകെ 215 ഒഴിവുകള്‍. അപേക്ഷ നല്‍കേണ്ട അവസാന തീയതി: മാര്‍ച്ച് 22. റിലിജിയസ് ടീച്ചര്‍ (RT), റേഡിയോ മെക്കാനിക്, ലൈന്‍മാന്‍ ഫീല്‍ഡ്, എഞ്ചിനീയര്‍ ഇക്വിപ്‌മെന്റ് മെക്കാനിക്    , ഇലക്ട്രീഷ്യന്‍ മെക്കാനിക് വെഹിക്കിള്‍, റികവറി വെഹിക്കിള്‍ മെക്കാനിക്, അപ്‌ഹോള്‍സ്റ്റര്‍, വെഹിക്കിള്‍ മെക്കാനിക, ഫിറ്റര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, പ്ലംബര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, എക്‌സ്-റേ അസിസ്റ്റന്റ ,    വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്റ്, സഫായ് തുടങ്ങിയവയിൽ നിയമനം നടക്കും

പ്രായപരിധി

റിലിജിയസ് ടീച്ചര്‍ (RT) =     18-30 വയസ്സ്

റേഡിയോ മെക്കാനിക് =    18-25 വയസ്സ്

ലൈന്‍മാന്‍ ഫീല്‍ഡ് =     18-23 വയസ്സ്

എഞ്ചിനീയര്‍ ഇക്വിപ്‌മെന്റ് മെക്കാനിക്    = 18-23 വയസ്സ്

ഇലക്ട്രീഷ്യന്‍ മെക്കാനിക് വെഹിക്കിള്‍    = 18-23 വയസ്സ്

റികവറി വെഹിക്കിള്‍ മെക്കാനിക്    = 18-25 വയസ്സ്

അപ്‌ഹോള്‍സ്റ്റര്‍ = 18-23 വയസ്സ്

വെഹിക്കിള്‍ മെക്കാനിക് ഫിറ്റര്‍ = 18-23 വയസ്സ്

ഡ്രാഫ്റ്റ്‌സ്മാന്‍     = 18-25 വയസ്സ്

ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ = 18-30 വയസ്സ്

പ്ലംബര്‍ =     18-23 വയസ്സ്

ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ = 18-23 വയസ്സ്

ഫാര്‍മസിസ്റ്റ് = 20-25 വയസ്സ്

എക്‌സ്-റേ അസിസ്റ്റന്റ് = 18-23 വയസ്സ്

വെറ്ററിനറി ഫീല്‍ഡ് അസിസ്റ്റന്റ്  = 21-23 വയസ്സ്

സഫായ് = 18-23 വയസ്സ്

യോഗ്യത

റിലിജിയസ് ടീച്ചര്‍ -ഡിഗ്രി (ഹിന്ദി/ സംസ്‌കൃതം)

റേഡിയോ മെക്കാനിക് – പത്താം ക്ലാസ് വിജയം. റേഡിയോ & ടെലിവിഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ പ്ലസ് ടു+ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്.

ലൈന്‍മാന്‍ ഫീല്‍ഡ് – പത്താം ക്ലാസ് കൂടെ ITI (ഇലക്ട്രീഷ്യന്‍)

എഞ്ചിനീയര്‍ എക്വിപ്‌മെന്റ് മെക്കാനിക്-പത്താം ക്ലാസ് ,എഞ്ചിനീയറിങ് എക്വിപ്‌മെന്റ് മെക്കാനിക് ട്രേഡില്‍ ഐടി ഐ

ഇക്ട്രീഷ്യന്‍ മെക്കാനിക് വെഹിക്കിള്‍-പത്താം ക്ലാസ് വിജയം. കൂടെ മെക്കാനിക് ട്രേഡില്‍ ഐടി ഐ

റികവറി വെഹിക്കിള്‍ മെക്കാനിക്- പത്താം ക്ലാസ് വിജയം. വെഹിക്കിള്‍ മെക്കാനിക്/ ഓപ്പറേറ്റര്‍ ട്രേഡില്‍ ഐടി ഐ

അപ്‌ഹോളിസ്റ്റര്‍- പത്താം ക്ലാസ് വിജയം. അപ്‌ഹോളിസ്റ്റര്‍ ട്രേഡില്‍ ഐടി ഐ

പ്ലംബര്‍- പത്താം ക്ലാസ് വിജയം. കൂടെ പ്ലംബര്‍ ഐടി ഐ

ഫാര്‍മസിസ്റ്റ്- പത്താം ക്ലാസ് + 2, ഫാര്‍മസി ഡിഗ്രി/ ഡിപ്ലോമ.

എക്‌സ്‌റേ അസിസ്റ്റന്റ്- പത്താം ക്ലാസ് , പ്ലസ്ടു. റേഡിയോളജി ഡിപ്ലോമ.

സഫായ്- പത്താം ക്ലാസ് വിജയം.

ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിന്റെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാനാവും. മെഡിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആസാം റൈഫിള്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക. അതില്‍ നിന്ന് ടെക്‌നിക്കല്‍ & ട്രേഡ്‌സ്‌മെന്‍ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുത്ത് കൃത്യമായി വായിച്ച് നോക്കുക. തുടര്‍ന്ന് തന്നിരിക്കുന്ന മാതൃകയില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ഗ്രൂപ്പ് ബി തസ്തികയില്‍ 200 രൂപ അപേക്ഷ ഫീസുണ്ട്. ഗ്രൂപ്പ് സി തസ്തികയില്‍ 100 രൂപയാണ് അപേക്ഷ ഫീസ്.

 

 

Back to Top