ഇന്ത്യന്‍ ആര്‍മി 2025ലെ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് വിജ്ഞാപനമിറക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

Share

ഇന്ത്യന്‍ ആര്‍മി 2025ലെ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് വിജ്ഞാപനമിറക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. അഗ്നിവീര്‍ (ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ഓഫീസ് അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍, ട്രേഡ്‌സ്മാന്‍, നഴ്‌സിങ് അസിസ്റ്റന്റ്) തസ്തികകളിലാണ് നിയമനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്. ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ജിഡി), അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ (ഓഫീസ് അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍), അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ 8th, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ 10th, അഗ്നിവീര്‍ ജിഡി (വുമണ്‍ മിലിട്ടറി പൊലിസ്) എന്നീ വിഭാഗങ്ങളിലായാണ് നിയമനങ്ങള്‍.

അഗ്നിവീര്‍ ജിഡി/ ടെക്‌നിക്കല്‍/ അസിസ്റ്റന്റ്/ ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ 17.5 വയസ് മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.10.2004നും 01.04.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ വര്‍ഷം ജൂണില്‍ എഴുത്ത് പരീക്ഷ നടക്കുമെന്നാണ് ഇന്ത്യന്‍ ആര്‍മി അറിയിച്ചിട്ടുള്ളത്. എഴുത്ത് പരീക്ഷയില്‍ വിജയിച്ചവരെ ഫിസിക്കല്‍ ടെസ്റ്റിന് വിളിപ്പിക്കും. റാലി വിവരങ്ങള്‍ പിന്നീട് അറിയിക്കും.

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ജിഡി)

പത്താം ക്ലാസ് വിജയം. (മിനിമം 33 ശതമാനം മാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും വേണം).

അഗ്നിവീര്‍ ടെക്‌നിക്കല്‍

പത്താം ക്ലാസ്, പ്ലസ് ടു വിജയം. (പ്ലസ് ടു സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവരാവണം). അല്ലെങ്കില്‍ പ്ലസ് ടു വിജയിച്ച് ഒരു വര്‍ഷത്തെ ഐടി ഐ കോഴ്‌സ് കഴിഞ്ഞവരാവണം.

അഗ്നിവീര്‍ (ഓഫീസ് അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍)

പത്താം ക്ലാസ്, പ്ലസ്ടു വിജയം. 60 ശതമാനം മാര്‍ക്കോടെ.

അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍

എട്ടാം ക്ലാസ് വിജയം. ഓരോ വിഷയങ്ങള്‍ക്കും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടണം.

അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍

പത്താം ക്ലാസ് വിജയം. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്ക് വേണം.

അഗ്നിവീര്‍ ജിഡി (വുമണ്‍ മിലിട്ടറി പൊലിസ്)

പത്താം ക്ലാസ് വിജയം. കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഡ്രൈവിങ് ജോലിക്ക് മുന്‍ഗണന ലഭിക്കും. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 250 രൂപ ഫീസടയ്ക്കണം. എസ്.സി,എസ്.ടി വിഭാഗക്കാര്‍ 250 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. വിശദമായ വിജ്ഞാപനം ഇന്ത്യന്‍ ആര്‍മിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം. അഗ്നിവീര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷകള്‍ നല്‍കേണ്ടത്.

 

 

Back to Top