നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ജില്ലാതല പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചന്തേരയിൽ വെച്ച് എൻ.സി.പി.ജില്ലാ പ്രസിഡണ്ട് കരീം ചന്തേര നിർവ്വഹിച്ചു.

ചന്തേര: എൻ.സി.പി യുടെ സംസ്ഥാന പ്രവർത്തന ഫണ്ട് പിരിവിൻ്റെ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കരീം ചന്തേര നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് സി.ബാലൻ,വൈസ്.പ്രസിഡണ്ട് രാജു കൊയ്യൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം,ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര, സീനത്ത് സതീശൻ തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡണ്ട് നാരായണൻമാസ്റ്റർ, പിലിക്കോട് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി മഞ്ജു ചമ്പ്രങ്ങാനം തുടങ്ങിയവർ പങ്കെടുത്തു.