വിന്നേഴ്സ് ചെർക്കള മൂന്നാമത് ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് : കൊച്ചിൻ കസ്റ്റംസ് ജേതാക്കൾ.

വിന്നേഴ്സ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ അൻജൂമ്മ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കേരള പോലീസ് ടീമിനെ പരാജയപ്പെടുത്തി കൊച്ചിൻ കസ്റ്റംസ് ടീം ജേതാക്കളായി. ചടുലമായ നീക്കങ്ങളും തന്ത്രങ്ങളും കളിക്കളത്തിൽ പയറ്റിയ കൊച്ചിൻ കസ്റ്റംസ് ടീം തന്നെയായിരുന്നു കലാശക്കൊട്ടിൽ ഭൂരിഭാഗം സമയവും മുന്നിട്ട് നിന്നത്. ആദ്യ സെറ്റിൽ മാത്രം അല്പം മികച്ചു നിന്ന് പൊരുതിത്തോറ്റ കേരള പോലീസ് വോളീ ടീം രണ്ടും മൂന്നും സെറ്റുകളിൽ തകർന്നടിയുന്ന കാഴ്ചകളാണ് കാണികൾ കണ്ടത്. കളിക്കളത്തിൽ പിഴവുകൾ ഒട്ടനവധിയായിരുന്നു കേരള പോലീസ് ടീമിന്. കൊച്ചിൻ കസ്റ്റംസ് ടീമിന്റെ അനായാസ സ്മാഷുകളും ഡ്രോപ്പുകളും കൃത്യതയാർന്ന സെർവ്വുകളും, പുത്തൻ നീക്കങ്ങൾ പുറത്തെടുക്കാൻ ശ്രമിച്ചുതുടങ്ങിയ കേരള പോലീസ് ടീമിന്റെ തിരിച്ചു വരവ് തീർത്തും വിഫലമാക്കി.
ആദ്യ സെറ്റ് 26-24 രണ്ടാം സെറ്റ് 25-16 മൂന്നാം സെറ്റ് 25-16
ഫൈനൽ മത്സരത്തിന് അണിനിരന്ന കളിക്കാരെ പരിചയപ്പെട്ടത് എൻ എ നെല്ലിക്കുന്ന് എംഎൽഎയാണ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ഡെപ്യൂട്ടി കലക്ടർ പി സുർജിത് കെ എ എസ്, റവറന്റ് ഫാദർ മാത്യു ബേബി, സ്റ്റേഡിയം സ്പോൺസർ ചെയ്ത അൻജൂമ്മ് മാനേജിങ് ഡയറക്ടർ അച്ചു പി ബി നായന്മാർമൂല, റിയാദ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി ചെയർമാൻ എച്ച് എം ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ജലാൽ ചെങ്കള, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, കാസർഗോഡ് മുൻസിപ്പൽ കൗൺസിലറും വ്യവസായ പ്രമുഖനുമായ കെ എം ഹനീഫ്, സിറ്റി ഗോൾഡ് മാനേജിങ് ഡയറക്ടർ കരീം കോളിയാട്, മുൻ കെഎസ്ഇബി വോളിബോൾ അന്താരാഷ്ട്ര താരം ജോമോൾ, ഷാഫി കുദ്രോളി, പ്രസ്സ് ക്ലബ് മുൻ പ്രസിഡണ്ട് ടി എ ഷാഫി, വോളിബോൾ അസോസിയേഷൻ സെക്രട്ടറി വിജയ് മോഹനൻ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഷുക്കൂർ ചെർക്കളം, ഗഫൂർ ചെർക്കള എന്നിവരും അനുഗമിച്ചത് ടൂർണ്ണമെന്റ് പ്രൊമോട്ടർമാരായ നിസാർ ടി എം അറംതോട്, സലാം ചെർക്കള, ബച്ചി ചെർക്കള, സിദ്ധ ചെർക്കള, നൗഷാദ് സി എച്ച് ബടക്കേക്കര എന്നിവരാണ്. ടൂർണമെന്റ് ജേതാക്കളായ കൊച്ചിൻ കസ്റ്റംസ് ടീമിന് അൻജൂമ്മ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും സ്റ്റേഡിയം സ്പോൺസർ ചെയ്യ് ചെയ്യുകയും ചെയ്ത അച്ചു പി ബി നായന്മാർമൂല ട്രോഫി നൽകി. റണ്ണർഅപ്പ് ആയ കേരള പോലീസ് ടീമിന്, റിയാദ് കെഎംസിസി കാസർഗോഡ് മണ്ഡലം സി എച്ച് സെന്റർ ചെയർമാൻ ജലാൽ ചെങ്കള ട്രോഫി നൽകി. ടൂർണമെന്റിൽ ബെസ്റ്റ് അറ്റാക്കറായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ കസ്റ്റംസ് ടീന്റെ റഹീമിന് ഇച്ചാമു ഉക്കാസും, ബെസ്റ്റ് ഓൾറൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ കസ്റ്റംസ് ടീമിന്റെ സേതു ടി ആറിന് കെഎസ്ഇബിയുടെ ഇന്റർനാഷണൽ വോളീ താരം ജോമോളും ബെസ്റ്റ് സെറ്ററായി തെരഞ്ഞെടുത്ത കൊച്ചിൻ കസ്റ്റംസ് ടീമിന്റെ മുത്തുസ്വാമിക്ക് ടൂർണമെന്റ് സംഘാടക സമിതി ജനറൽ കൺവീനർ ഷുക്കൂർ ചെർക്കളയും ബെസ്റ്റ് ലിബറോ ആയി തെരഞ്ഞെടുത്ത കേരള പോലീസ് ടീമിന്റെ ശ്രീഹരിക്ക് വോളീബോൾ അസോസിയേഷൻ സെക്രട്ടറി വിജയ് മോഹനനും ഉപഹാരം നൽകി. മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിന്റെ മുഖ്യ പ്രമോട്ടർമാരായ സലാം ചെർക്കള, നിസാർ ടി എം അറംതോട്, ബച്ചി ചെർക്കള, സിദ്ധ ചെർക്കള, നൗഷാദ് ബടക്കേക്കര എന്നിവർക്കുള്ള നാടിന്റെ ആദരവ് എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു. കൊച്ചിൻ കസ്റ്റംസ് ടീമിന് വേണ്ടി സീനിയർ താരം ക്യാപ്റ്റൻ സേതു, അബ്ദുൽ റഹീം, ഗോകുൽ രവീന്ദ്രൻ, മുത്തുസ്വാമി, നവീദ്, അൻവർ ഷാ, ജാസിം, ജലീൽ, സൂര്യ നാരായണൻ, ശക്തി എന്നിവരാണ് കോച്ച് യൂസഫ് കെ ഐ, അസിസ്റ്റന്റ് കോച്ച് ആദർശ് ഹരി, മാനേജർ പ്രവീൺ രാധാകൃഷ്ണൻ എന്നിവരും കേരള പോലീസിന് വേണ്ടി ക്യാപ്റ്റൻ ജിഷ്ണു, മുബഷിർ, ഇഖ്ബാൽ, മുഹ്സിൻ, എറിൻ വർഗീസ്, എബിൻ, രാഹുൽ, ശ്രീഹരി, നിർമ്മൽ, ജിബിൻ, രതീഷ്, വിഷ്ണു, എന്നിവരും കോച്ച് മധു, ടീം മാനേജർ ബച്ചീ ചെർക്കള എന്നിവരുമാണ് ഉണ്ടായത്. റഫറിമാർ കനകരാജ് കാസർഗോഡ്, മനോജ് കുമാർ കണ്ണൂർ, ശ്രീധരൻ കാസർഗോഡ്, ബിജു കാസർഗോഡ്, രാജൻ കാസർഗോഡ്, മാനുവൽ സ്കോറർ മുസ്‌തു ചെർക്കള, എസ് ആർ സി വിജയ മോഹനൻ, അന്നൗൺസ്‌ർ സിറാജ് എതിർത്തോട്, മീഡിയ റിപ്പോർട്ട് നാസർ ചെർക്കളം, ജയരാജ് കുണ്ടംകുഴി, ആംബുലൻസ് സി എച്ച് സെന്റർ, മെഡിക്കൽ ടീം സി എം ഹോസ്പിറ്റൽ എന്നീ സാന്നിധ്യങ്ങൾ ഉണ്ടായിരുന്നു. 2025ൽ തൃശ്ശൂരിൽ നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ കാസർഗോഡിന്റെ അഭിമാന താരമായി തെരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ കേരള എം ആർ സതീഷ് കുമാറിന്റെ ശരീര പ്രദർശനവും അദ്ദേഹത്തിനുള്ള പ്രത്യേക ആദരവും സ്റ്റാർ ടൈൽസ് മാനേജിങ് ഡയറക്ടർ റിയാസ് ചെർക്കള നിർവഹിച്ചു.