വെള്ളരിക്കുണ്ട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ എറണാകുളത്ത് വച്ച് കാണാതായി.

Share

കാസറഗോഡ്: വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ പതിയിൽ ജെയിൻ മാത്യുവിന്റെ മകൻ ആൽഫിനെ(17) ആണ് 27ന് പുലർച്ചെ ഒരു മണി മുതൽ കാണാതായിരിക്കുന്നത്. കോഴിക്കോട് സാവിയോ എച്ച്എസ്എസ് വിദ്യാർത്ഥിയാണ് ആൽഫിൻ.

സിബിഎസ്ഇ കലോത്സവത്തിന് എറണാകുളത്തെത്തിയ ആൽഫിൻ തിരികെ  വരാനായി സുഹൃത്തിനൊപ്പം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കുറച്ചുസമയം കൂടി എറണാകുളത്ത് ചിലവഴിക്കാം എന്ന് സുഹൃത്തിനോട് പറഞ്ഞ് റെയിൽവേ സ്റ്റേഷന് പുറത്തേക്ക് പോകുകയായിരുന്നു.

ടവർ ലൊക്കേഷൻ വഴി മൊബൈൽ ഫോൺ കൊടുങ്ങല്ലൂരിൽ ഉണ്ടെന്നു മനസിലാക്കിയ പോലീസ് ഒരു കടയിൽ ഫോണും ബാഗും ഉപേക്ഷിച്ചു പോയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആൽഫിനോട് രൂപസാദൃശ്യമുള്ള ആൾ കണ്ണൂർ റയിൽവെ സ്റ്റേഷനിൽ ഇറങ്ങിയതായി സൂചന ലഭിച്ചതിനെത്തുടർന്ന് അതിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ആൽഫിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9562884284, 9496223242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ ബന്ധുക്കൾ അഭ്യർത്ഥിച്ചു.

🛑 ദയവായി *ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക;* ആൽഫിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9562884284, 9496223242 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Back to Top