കാസർഗോഡ് തളങ്കര സ്വദേശി മുഹമ്മദ് അസറുദീന്റെ 177റൺസ് പ്രകടനം. മാൻ ഓഫ് ദി മാച്ച്, ഫൈനലിൽ കേരളം വിദർഭയെ നേരിടും

ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ 177 റൺസ് നേടി കേരളത്തിന്റെ നട്ടെല്ലായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരം. രഞ്ജി ട്രോഫിയിൽ ചരിത്രത്തിലേക്കുള്ള ലീഡ് ആണ് കേരളം നേടി ഫൈനലിൽ എത്തിയത് . ഇതിൽ കാസർകോടിനും ഏറെ അഭിമാനിക്കാം. കാരണം കളിയിൽ നിർണായകമായത് തളങ്കര സ്വദേശി മുഹമ്മദ് അസറുദീന്റെ സെഞ്ച്വറി കൂടിയാണ്. ഇത് ആഘോഷമാക്കുകയാണ് അസറുദീൻ്റെ കുടുംബവും നാട്ടുകാരും.
തളങ്കരയിലെ ക്ലബ്ബിലും അസറുദീൻ്റെ വീട്ടിലുമായി മത്സരം കാണുന്നവരുടെ തിരക്കായിരിന്നു . ഓരോ റൺ എടുക്കുമ്പോഴും കയ്യടി. ഒടുവിൽ അവിശ്വസനീയമായി അവസാന നിമിഷത്തിൽ കേരളം ലീഡ് നില ഉയർത്തിയപ്പൾ ആഹ്ലാദം അലതല്ലി. മധുരം വിളമ്പിയാണ് അസറുദീൻ്റെ കുടുംബം ആഘോഷിച്ചത്. സെഞ്ച്വറിയിലും കേരളത്തിൻ്റെ ഫൈനൽ പ്രവേശനത്തിലും സന്തോഷം ഉണ്ടെന്നും കേരളം ഫൈനലിൽ കപ്പ് നേടുമെന്നും അസറുദീന്റെ സഹോദരന്മാരും സുഹൃത്തുക്കളും പ്രതികരിച്ചു. ക്രിക്കറ്റിനോടുള്ള ആരാധന കാരണം മുൻ ക്രിക്കറ്റ് താരം അസറുദീനിന്റെ പേര് നൽകിയ സഹോദരൻ കമറുദീനിനും ഇരട്ടി സന്തോഷമാണിപ്പോൾ. തൻ്റെ സഹോദരൻ അസറുദീൻ ഇന്ത്യൻ ടീമിൽ എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഏകദിന മത്സരത്തെക്കാൾ ആവേശം നിറഞ്ഞതായിരുന്നു രഞ്ജി മത്സരം. ഇമ വെട്ടാതെയാണ് ഞങ്ങൾ കളി കണ്ടതെന്നും കമറുദീൻ പ്രതികരിച്ചു. ഗുജറാത്തിനെതിരെ 28 റൺസിനിടെ മൂന്നു വിക്കറ്റെടുക്കണമെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കേരളം 455 റൺസിന് ഗുജറാത്തിനെ എറിഞ്ഞിട്ടു.
ട്വിസ്റ്റുകൾനിറഞ്ഞ സെമിഫൈനൽ മത്സരത്തിനൊടുവിൽ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. അടിമുടി സസ്പെൻസ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തിൽ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഏറക്കുറേ സാധ്യതകൾ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ 177 റൺസ് നേടി കേരളത്തിന്റെ നട്ടെല്ലായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് കളിയിലെ താരം. മറ്റൊരു സെമിയിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദർഭയാകും കലാശപ്പോരിൽ കേരളത്തിന്റെ എതിരാളികൾ. 80 റൺസിനായിരുന്നു വിദർഭയുടെ വിജയം. ഏഴിന് 429 റൺസുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റൺസിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റൺസിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിന് 114 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഒന്നാംഇന്നിങ്സിന്റെ ലീഡോടെയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതൽ കേരളം കളിച്ച രീതിയും ആഗ്രഹിച്ചതും സമനിലയും ഒന്നാം ഇന്നിങ്സ് ലീഡുമായിരുന്നു. അതാകട്ടെ കടുത്ത സമ്മർദം അതിജീവിച്ച് കേരളം നേടിയെടുത്തു. മുഹമ്മദ് അസ്ഹറുദീൻ ചങ്കുറപ്പോടെ ക്രീസ് അടക്കിഭരിച്ച(341 പന്തിൽ നിന്ന് 177 റൺസ് നോട്ടൗട്ട്) കളിയിൽ ആദ്യം നായകൻ സച്ചിൻ ബേബിയുടേയും(195 പന്തിൽ 69 റൺസ്) പിന്നാലെ സൽമാൻ നിസാറിന്റെയും(202 പന്തിൽ 52 റൺസ്) വീരോചിത ചെറുത്തുനിൽപും അവസാന രണ്ട് ബാറ്റർമാർ ഒഴികെ എല്ലാവരും തങ്ങളുടേതായ സംഭാവനകൾ നൽകിയ ടോട്ടൽ ടീം ഗെയിം. ആദ്യ രണ്ട് ദിവസവും കേരളം സേഫായിരുന്നു. എന്നാൽ മൂന്നാം ദിനം ഗുജറാത്ത് ശക്തമായി തിരിച്ചടിച്ചു. ഒരു വിക്കറ്റിന് 200 കടന്നപ്പോൾ കേരളം അപകടം മണത്തു. എന്നാൽ നാലാം ദിനം ജലജ് തന്റെ അനുഭവസമ്പത്ത് മുഴുവൻ പുറത്തെടുത്ത് മുൻനിരയെ വീഴ്ത്തി. അക്ഷോഭ്യനായി നിന്ന സെഞ്ചൂറിയൻ(148 റൺസ്) പാഞ്ചാലിനെ ബൗൾഡാക്കിയ ജലജിന്റെ പന്താണ് ഈ കളിയുടെ ഗതിമാറ്റിയത്. മധ്യനിരയിൽ ജയ്മീത് പട്ടേൽ(79) പിടിച്ചുനിന്നപ്പോൾ ഗുജറാത്ത് ലീഡ് ഉറപ്പിച്ചു.
എന്നാൽ നിർണായക ഘട്ടത്തിൽ കേരളത്തിന്റെ വിശ്വാസം കാത്ത മറുനാടൻ താരം ആദിത്യ സർവതെ മൂന്നു വിക്കറ്റെടുത്ത് കേരളത്തെ ലീഡിലേക്ക് നയിച്ചു. സച്ചിൻ ബേബി ജയ്മീത്തിന്റെ ക്യാച്ച് രാവിലെ നഷ്ടപ്പെടുത്തിയപ്പോൾ കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു എന്ന് തോന്നി എന്നാൽ സർവതെയുടെ പന്തിൽ കീപ്പർ അസ്ഹറുദീന്റെ മിന്നൽ സറ്റമ്പിങ് ആ കുറവ് നികത്തി. അവസാന വിക്കറ്റിൽ ഏഴ് റൺസ് വേണ്ടപ്പോൾ ഷോർട്ട് ലെഗ് ഫീൽഡറായ സൽമാൻ നിസാറിന്റെ നേർക്ക് വന്ന ബുള്ളറ്റ് ഷോട്ട്
കൈയിൽ കയറി തെറിച്ചപ്പോൾ വീണ്ടും നിർഭാഗ്യത്തിന്റെ സമ്മർദവും നിരാശയും. തൊട്ടടുത്ത ഓവറിൽ ജലജിന്റെ പന്ത് കുത്തിത്തിരിഞ്ഞ് ബാറ്ററെയും കീപ്പറെയും ഞെട്ടിച്ച് സ്റ്റമ്പിന് മുകളിലൂടെ ബൈയായി ബൗണ്ടറിയിലേക്ക്. വീണ്ടും നിർഭാഗ്യത്തിന്റെ നിമിഷങ്ങൾ. കേരളം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ലീഡിന് രണ്ട് റൺസ് മാത്രം അകലെ നാഗസ്വലയുടെ ബുള്ളറ്റ് ഷോട്ട്. നേരത്തെ വന്നതിന് സമാനമായ പവർഫുൾ ഷോട്ട് ഷോർട്ട് ലെഗിൽ നിന്ന സൽമാന്റെ ഹെൽമറ്റിലേക്ക്. അവിടെ നിന്ന് മുകളിലേക്ക് ഒടുവിൽ സ്ലിപ്പിൽ നിന്ന സച്ചിൻ ബേബിക്ക് അനായാസ ക്യാച്ച്. രണ്ട് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയവർ ചേർന്ന് ഒരു ക്യാച്ചും ഒരു മത്സരവും ഫൈനലും സമ്മാനിച്ച ഫൈനൽ നിമിഷം കേരളത്തിന് രണ്ട് റൺസ് ലീഡ്.
അഞ്ചാംദിനം ഓപ്പണർമാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റൺസ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്സേനയും ആദിത്യ സർവാതെ നാലുവിക്കറ്റുകൾവീതം നേടി. അവസാന ദിവസത്തെ മൂന്നുവിക്കറ്റും സാർവാതെയ്ക്കാണ്.