മിമിക്രി കലാരംഗത്ത് അമ്മയുടെ വഴിയേ മകളും കാസർഗോഡ് ജില്ലാ റവന്യൂ കലോത്സവത്തിൽ മിമിക്രിയിൽ വർഷ ശിവന് ഒന്നാം സ്ഥാനം

Share

ബോവിക്കാനം : മിമിക്രി കലാരംഗത്ത് അമ്മയുടെ വഴിയേ മകളും കാസർഗോഡ് ജില്ലാ റവന്യൂ കലോത്സവത്തിൽ മിമിക്രിയിൽ വർഷ ശിവന് ഒന്നാം സ്ഥാനം ചായ്യോത്തു ഗവ: ഹയർ സെക്കന്റ്‌റി സ്കൂളിൽ 5 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിലാണ് വർഷക്ക് ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികളുടെ മിമിക്രിയിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഒപ്പനയടക്കമുള്ള വിവിധ മത്സരങ്ങളിൽ മത്സരിക്കുന്നുണ്ട്. ഇരിയണ്ണി ഗവ : ഹയർ സെക്കന്ററി സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്നു. മല്ലം ബോവിക്കാനം താമസിക്കുന്ന ശിവൻ, സരിത ദമ്പതികളുടെ മകളാണ്. അമ്മ സരിതയാണ് സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലൂടെ തുടർച്ചയായി മിമിക്രി മത്സരത്തിൽ മൂന്നു തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അമ്മ തന്നെയാണ് വർഷക്ക് മിമിക്രി പരിശീലനം നൽകുന്നത്. സഹോദരി ശിവാനി മിമിക്രി റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയിട്ടുണ്ട് നയോമിക എന്ന ഒരു കുഞ്ഞനുജത്തി കൂടി വർഷക്കുണ്ട്

Back to Top