കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മകളിയാട്ടത്തിന് അതിയാമ്പൂരിൽ പ്രാദേശിക സംഘാടകസമിതിരൂപീകരിച്ചു.

Share

കാഞ്ഞങ്ങാട്:-നാടിൻറെ ജനകീയ ഉത്സവമായിജനുവരി 30 മുതൽ ഫെബ്രുവരി മൂന്നു വരെ നടക്കുന്ന കിഴക്കുംകര പുളിക്കരിങ്കാളിയമ്മ ദേവസ്ഥാനംകളിയാട്ട മഹോത്സവത്തിൻ്റെ വിജയത്തിനായിഅതിയാമ്പൂരിൽ പ്രാദേശിക സംഘാടക സമിതിരൂപീകരണം നടന്നു.അതിയാമ്പൂർ താഴത്ത് വീട് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം കേന്ദ്രീകരിച്ച്നിരവധി പ്രവർത്തനങ്ങളാണ്അതിയാമ്പൂർ പ്രാദേശിക ആഘോഷ കമ്മിറ്റികളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നത്.ഇത്തവണകളിയാട്ട ഉത്സവത്തിന്റെ രണ്ടാം ദിനത്തിൽകലാപരിപാടിയുംമൂന്നാം ദിനത്തിൽഉച്ചയ്ക്ക് 12 മണി മുതൽദേവസ്ഥാനത്ത് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കുംഅന്ന പ്രസാദ വിതരണം നടത്തുന്നതിനുംരൂപീകരണയോഗം തീരുമാനിച്ചു.
തറവാട്ടിൽ നടന്ന രൂപീകരണ യോഗംസാമൂഹ്യപ്രവർത്തകൻ എം രാഘവൻ ഉദ്ഘാടനം ചെയ്തു.
എം കെ ബാലകൃഷ്ണൻ അതിയാമ്പൂർ, അധ്യക്ഷത വഹിച്ചു.പി വി ബാലകൃഷ്ണൻ,അശോകൻ എ കെ സ്റ്റീൽ,പ്രമോദ് അക്ഷയഎന്നിവർ ആദ്യ ഫണ്ട് നൽകി
എ ടി നാരായണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
എം രാഘവൻ(ചെയർമാൻ)
എടി നാരായണൻ(കൺവീനർ)
ബി വിജയൻ അതിയാമ്പൂർ (ട്രഷറർ)

Back to Top