കാസർഗോഡ് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ഇതുവരെ നടപ്പിൽ വരുത്താൻ പറ്റാത്ത സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് കെ പി കുഞ്ഞിക്കണ്ണൻ പറഞ്ഞു

ബദിയടുക്ക: കാറടുക്ക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥയുടെ ബദിയടുക്കയിൽ നടന്ന യോഗം കെ പി കുഞ്ഞിക്കണ്ണൻ ഉത്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ഇതുവരെ നടപ്പിൽ വരുത്താൻ പറ്റാത്ത സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് കെ പി കുഞ്ഞിക്കണ്ണൻ പറഞ്ഞു വിലകയറ്റത്തിനെതിരെ, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെതിരെ, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളാണ് വാഹന പ്രചാരണ ജാഥകൾ നടത്തുന്നത്. കെ പി സി സി മെമ്പർമാരായ ഹക്കീം കുന്നിൽ, കെ നീലകണ്ഠൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വരിജാക്ഷൻ,ഡിസി സി ജനറൽ സെക്രട്ടറി കുഞ്ചമ്പു നമ്പ്യാർ, പി ജി ചന്ദ്രഹാസ റൈ,എം നാരായണൻ, പുരുഷോത്തമൻ കാറടുക്ക, അയർകാട് ശ്രീധരൻ, ആനദ മൗവാർ, മഞ്ജുനാഥാ ആൽവ, ഖാദർ മാന്യ, എ വാസുദേവൻ, എസ് കെ ഗോപാലൻ, ചന്ദ്രഹാസ ബാലേകള,ബലരാമൻ നമ്പ്യാർ, മാത്യു ബദിയടുക്ക, രഞ്ജിത്ത് മാടംകൈ തുടങ്ങിയവർ സംസാരിച്ചു