മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
ബദിയടുക്ക: മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. എന്മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണനായക്-പത്മാവതി ദമ്പതികളുടെ മകന് ജിതേഷ്(17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
കാട്ടുകുക്കെ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം വിട്ള ഗവ. ആശുപത്രിയിലേക്ക് മാറ്റി. സഹോദരി ഹരിണാക്ഷി ആറു വര്‍ഷം മുമ്പ് കുളത്തില്‍ വീണ് മരിച്ചിരുന്നു.