ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തി: മന്ത്രി വി.ശിവന്‍ കുട്ടി

ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തി: മന്ത്രി വി.ശിവന്‍ കുട്ടി
ഷിരുബാഗിലു സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നതെന്നും വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌ക്കൂളിന് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും. സംസ്ഥാനത്ത് സ്‌കൂളുകളില്‍ പുതിയ ഡിവിഷന്‍ അല്ലെങ്കില്‍ ക്ലാസുകള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണനയില്‍ ഷിരുബാഗിലു സ്‌കൂളിനെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവഴിച്ച് 85.24 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ രണ്ട് ക്ലാസ് മുറികളും, ടോയ്ലറ്റ് ബ്ലോക്കും, സ്റ്റെയര്‍ റൂമും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ, മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ സുര്‍ലു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യശോദ എസ് നായ്ക്ക്, വിഭ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഉമേഷ് ഗട്ടി, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ കബീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, മധൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എം.ബഷീര്‍, ഹബീബ് ചെട്ടുങ്കുഴി, സി.ഉദയകുമാര്‍, അബ്ദുള്‍ ജലീല്‍ ചെട്ടുങ്കുഴി, ഇ.അമ്പിളി, കെ.രതീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു, ഡയറ്റ് കാസര്‍കോട് പ്രിന്‍സിപ്പാല്‍ ഇന്‍ ചാര്‍ജ്ജ് രഘുറാം ഭട്ട്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡി.നാരായണ, ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍, കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, കാസര്‍കോട് ബി.പി.സി ടി.പ്രകാശന്‍, പി.ടി.എ പ്രസിഡണ്ട് സക്കറിയ കുന്നില്‍,വൈസ് പ്രസിഡണ്ട് ടി.കെ.പ്രദീപ്, എം.പി.ടി.എ പ്രസിഡണ്ട് സുമയ്യ, എസ്.എം.സി ചെയര്‍മാന്‍ രാധാകൃഷ്ണ ഉളിയത്തടുക്ക, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.രവീന്ദ്രന്‍, കെ.ടി.കിഷോര്‍, രാജീവന്‍ നമ്പ്യാര്‍, ഹാരിസ് ചൂരി, ഹസൈനാര്‍ നുള്ളിപ്പാടി, കരീം മയില്‍പ്പാറ, അബ്ബാസ് പാറക്കട്ട, രവീന്ദ്ര റായ്, ശരീഫ് ചൂരി, ഖാലിദ് മഞ്ചത്തടുക്ക, വി.കെ.രമേഷ്, എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി.മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക സി.എച്ച്.ശശികല നന്ദിയും പറഞ്ഞു.
ഫോട്ടോ മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌ക്കൂളിന് നിര്‍മ്മിച്ച കെട്ടിടം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു