പൊയ്യക്കര ഗോപി ബലിദാന ദിനാചരണം നടത്തി. പൊയ്യക്കരയിലെ RSS പ്രവർത്തകൻ പി പി ഗോപി കൊല്ലപെട്ടിട്ട് 25 വർഷം

Share

പൊയ്യക്കര ഗോപി ബലിദാന ദിനാചരണം നടത്തി. പൊയ്യക്കരയിലെ RSS പ്രവർത്തകൻ പി പി ഗോപി കൊല്ലപെട്ടിട്ട് 25 വർഷം കഴിഞ്ഞു.1997 നവംബർ 28 ന് രാത്രി ചാമുണ്ടികുന്ന് കളിയാട്ടത്തിന്റെ ഭാഗമായ കാഴ്ച സമർപ്പണത്തിന്റെ ഇടയിൽ വെച്ചാണ്  സി പി എം പ്രവർത്തകരാൽ ഗോപി കൊല്ലപ്പെട്ടത്. അന്ന് കൂടെ ഗുരുതരമായ പരിക്ക് പറ്റിയ മോഹനൻ പൊയ്യക്കര ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ 25 മത് ബലിദാന ദിനം പൊയ്ക്കരയിൽ വെച്ച് നടന്ന ചടങ്ങിൽ RSS ഹോസ്ദുർഗ്ഗ് ഘണ്ഡ് കാര്യവാഹക് വിവേകാനന്ദൻ മാവുങ്കൽ, ഘണ്ഡ് സേവാ പ്രമുഖ് സുരേഷ് കൂട്ടക്കനി, കാര്യകാരി അംഗം സുരേഷ് പടിഞ്ഞാർക്കര, മണ്ഡൽ കാര്യവാഹക് അനൂപ് മാണിക്കോത്ത്, സക്ഷമ ജില്ലാ സെക്രട്ടറി ജയകിഷൻ പൂച്ചക്കാട് തുടങ്ങിയവർ സംബദ്ധിച്ചു.

Back to Top