കർഷക വിരുദ്ധ സമീപനത്തിൽ നിന്നും സർക്കാരുകൾ പിൻമാറണം.ഹക്കീം കുന്നിൽ

Share

പെരിയ:നാടിന്റെ അടിസ്ഥാന ഘടകമായ കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാർ കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് കർഷകർക്ക് ഉപകാരപ്രദമാകുന്ന പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് കെപിസിസി മെമ്പർ ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു.പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പെരിയ കൃഷി ഭവൻ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യായമായ വിലകൾ നൽകിയും വിളകൾ സംരക്ഷിച്ചും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.മുൻ മണ്ഡലം പ്രസിഡന്റ് ടി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല പുല്ലൂർ,ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജേക്കബ്,അഡ്വക്കേറ്റ് ബാബുരാജ്,മണ്ഡലം നേതാക്കളായ ദാമോദരൻ പുല്ലൂർ,കുമാരൻ വയ്യോത്ത്,ദാമോദരൻ മധുരമ്പാടി,ബെന്നി,ഗോപാലൻ കൂടാനം,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനോജ് ചാലിംഗാൽ,കുമാരൻ കായക്കുളം,ഡികെഡിഎഫ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഫസൽ മൂന്നാംകടവ് സ്വാഗതവും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീശൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.പെരിയ ടൗണിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കുഞ്ഞികൃഷ്ണൻ കൊടവലം ,ഭാസ്ക്കരൻ കായക്കുളം,പി കുഞ്ഞിരാമൻ നായർ,ഗോപാലൻ ചാലിംഗാൽ,പരമേശ്വരൻ നായർ എടമുണ്ട,പി നാരായണൻ,പത്മകുമാർ മൂരിയാനം,ചന്ദ്രശേഖരൻ നായർ എടമുണ്ട ,രാജൻ അരീക്കര,അജിത് താന്നിയടി എന്നിവർ നേതൃത്വം നൽകി.സീനിയർ നേതാക്കളായ കൊട്ടൻ ,ചവിണിയൻ,മാരാംകാവ് ബാലകൃഷ്ണൻനായർ ,വേണു കായക്കുളം,രാജൻ മധുരമ്പാടി,ശശിധരൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനി ,മെമ്പർമാരായ സുമ കായക്കുളം,അംബിക നാലക്ര,രജനി ഇരിയ എന്നിവരും കോൺഗ്രസ് യൂത്ത് കോൺഗ്രസ് മഹിള കോൺഗ്രസ് ബൂത്ത് വാർഡ് നേതാക്കൾ സഹകരണ സംഘം ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Back to Top