കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ നിരവധി കർഷകരുടെ അധ്വാനമാണ് പാഴായി പോയത് കേരള സർക്കാറിന്റെ തല തിരിഞ്ഞ കർഷകനയത്തിനെതിരെ പള്ളിക്കര കൃഷിഭവന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

Share

പള്ളിക്കര : കർഷകരെ പട്ടിണിക്കിടുന്ന നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ ആവശ്യപ്പെട്ടു. പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അമ്പങ്ങാട് കൃഷി ഭവനിൽ മുന്നിൽ കർഷകദ്രോഹ നയത്തിനെതിരെ നടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി അധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ രവീന്ദ്രൻ കരിച്ചേരി, വി.വി.കൃഷ്ണൻ,വി ബാലകൃഷ്ണൻ നായർ , ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജു കുറിച്ചിക്കുന്ന്, യൂത്ത് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് യശോദ, ബാലചന്ദ്രൻ നായർ തൂവൾ, രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ കരിച്ചേരി സ്വാഗതവും മനമോഹന ഞെക്ക്ളി നന്ദിയും പറഞ്ഞു.

നേതാക്കളായ മാധവ ബേക്കൽ, എൻ.ഭാസ്കരൻ, ജയശ്രീ മാധവൻ, അമ്പാടി പാക്കം, സുജിത് കുന്നുമ്പാറ ,അബ്ദുൾ റഹ്മാൻ മുദിയക്കാൽ, ടി.ശശിധരൻ പ്രകാശൻ കരുവാക്കോട്,വിജയൻ കരിച്ചേരി,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Back to Top