വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നാളെ ജില്ലയില്‍

Share

 

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നാളെ ജില്ലയില്‍

വിവിധ സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നാളെ (നവംബര്‍ 29) ജില്ലയില്‍ വിവിധ സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. കാസര്‍കോട് മണ്ഡലത്തില്‍ രാവിലെ 9.30ന് മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫേര്‍ എല്‍.പി സ്‌കൂള്‍ കെട്ടിടം, 10ന് നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ കെട്ടിടം, 10.30ന് കാസര്‍കോട് ടൗണ്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ കെട്ടിട്ടം, ഉച്ചയ്ക്ക് 12ന് അട്ടേങ്ങാനം ഗവ.യു.പി സ്‌കൂള്‍ ബേളൂര്‍ കെട്ടിടം, പ്രവേശന കവാടം സമര്‍പ്പണവും മന്ത്രി ഉദ്ഘാടനം ചെയ്യും.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉച്ചയ്ക്ക് 2ന് ചെറുവത്തൂര്‍ ജി.വി.എച്ച്.എസ്.എസ്.സ്‌കൂള്‍ കെട്ടിടം, വൈകിട്ട് 3ന് കൂളിയാട്ട് സ്‌കൂള്‍ കെട്ടിടം, വൈകിട്ട് 4.30ന് ചായ്യോത്ത് സ്‌കൂള്‍ കാസര്‍കോട് ജില്ലാ കലോത്സവം ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

Back to Top