Sys സാന്ത്വനം പൂച്ചക്കാട് ജിസിസി കമ്മിറ്റി 2022-’24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

Share

 

Sys സാന്ത്വനം പൂച്ചക്കാട് ജിസിസി കമ്മിറ്റി 2022-’24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഷാർജ :- നാടിന്റെ സാമൂഹ്യ,സാംസ്കാരിക സേവന മേഖലകളിൽ നിസ്വാർത്ഥ സേവനം സമർപ്പിച്ചു വരുന്ന എസ്. വൈ. എസ് സാന്ത്വനം പൂച്ചക്കാട് ജി. സി. സി കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഷാർജയിൽ കെപി മൊയ്‌ദുവിന്റെ വസതിയിൽ ചേർന്നു.
മുക്കൂട് ഇമാം ഗസ്സാലി അക്കാദമി പ്രിൻസിപ്പാൾ ശിഹാബ് സഖാഫി തട്ടുമ്മലിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ച യോഗത്തിൽ ഷെയ്ഖ് റിഫാഇ അനുസ്മരണം നടത്തി.
സാന്ത്വനം പ്രസിഡന്റ്‌ ഹനീഫ പൂച്ചക്കാടിന്റെ അധ്യക്ഷതയിൽ കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി ഉത്ഘാടനം ചെയ്തു.
മുനീർ അബ്ബാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ കേരള മുസ്ലിം ജമാഅത് യൂണിറ്റ് പ്രസിഡന്റ്‌ കെപി മുഹമ്മദ്‌ കുഞ്ഞി ഹാജിയെ പ്രസിഡന്റ്‌ ഹനീഫ പൂച്ചക്കാട് ആദരിച്ചു.
2022-’24 വർഷത്തെ ഭാരവാഹികളായി അബ്ദുൽ മജീദ് പൂച്ചക്കാട് (പ്രസി )
അബ്ദുൽ മജീദ് കെ എം (ജനറൽ സെക്രട്ടറി )
മുനീർ അബ്ബാസ് (ട്രഷറർ )
മുനീർ എം എം അബുദാബി (ഓർഗനൈസിങ് സെക്രട്ടറി )
മുഹമ്മദ്‌ ഷാഫി പി എച്, മുഹമ്മദ്‌ അജ്‌മാൻ, അഷ്‌റഫ്‌ മലായി (വൈസ് പ്രസിഡന്റ്‌മാർ )
അനസ് മദർ ഇന്ത്യ, റഹീം തായൽ, ഉസ്മാൻ എംസി, നാസർ ടി എം(ജോയിൻ സെക്രട്ടറിമാർ )
കബീർ ഫാറൂഖിയ്യ (ഓഡിറ്റർ )
എന്നിവരെ തെരെഞ്ഞെടുത്തു.
മുനീർ അബ്ബാസ് സ്വാഗതവും, മജീദ് പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Back to Top