തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം: ഡിലിമിറ്റേഷൻ പരാതികൾ വിശദമായി അന്വേഷിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തെകുറിച്ചു ലഭിച്ച പരാതികൾ വിശദമായി അന്വേഷിക്കും. വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്കിയ മാർഗരേഖയിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കും.
ഇത് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തും. പരാതികളിൽ കൃത്യമായ അന്വേഷണവും തെറ്റ് കണ്ടെത്തിയാൽ തിരുത്തലും വരുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നീതിപൂർവ്വമായ തിരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു