ടാറ്റ കൊവിഡ് ആശുപത്രി പ്രഖ്യാപനങ്ങൾ പാഴ് വാക്കായി എൻ. വൈ. സി പ്രക്ഷോഭത്തിലേക്ക്

ടാറ്റ കൊവിഡ് ആശുപത്രി പ്രഖ്യാപനങ്ങൾ പാഴ് വാക്കായി
എൻ. വൈ. സി പ്രക്ഷോഭത്തിലേക്ക്
കാഞ്ഞങ്ങാട് : ടാറ്റയുടെ സഹായത്തോടെ ചട്ടംഞ്ചാലിൽ സ്ഥാപിച്ച കൊവിഡ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രഖ്യാപനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ. വൈ. സി ) കാസർകോട് ജില്ലാ കമ്മിറ്റി പുന:സംഘടന കൺവെൻഷൻ തീരുമാനിച്ചു. കൊവിഡ് കാലത്ത് ആരംഭിച്ച ടാറ്റാ ആശുപത്രി ഇന്ന് ആരോരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ അവഗണനയിൽ കഴിയുകയാണെന്നും ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും യോഗം ചൂണ്ടിക്കാണിച്ചു. കാർഷിക മേഖലയിലെ വില തകർച്ച പരിഹരിച്ച് കർഷകരെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വക്കറ്റ് സി. വി ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, രാജു കൊയ്യൻ, ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്, സുകുമാരൻ ഉദിനൂർ, സിദ്ധിഖ് കൈക്കമ്പ, ബ്ലോക്ക് ഭാരവാഹികളായ എ. ടി. മത്തായി, എൻ. വി ചന്ദ്രൻ, ഹമീദ് ചേരംങ്കൈ, നാസർ പള്ളം, എൻ. ഷമീമ എന്നിവർ പ്രസംഗിച്ചു. സതീഷ് പുതുച്ചേരി സ്വാഗതവും മുഹമ്മദ് ജംഷാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
സതീഷ് പുതുച്ചേരി (പ്രസിഡന്റ് )
ഷാഫി സുഹ് രി, സെൽജോ ജോൺസൺ ( വൈസ് പ്രസിഡന്റ് )
രാഹുൽ നിലാങ്കര (ജനറൽ സെക്രട്ടറി ) സമീർ കാസർകോട്, എം.അസീറ, അഖിൽ കയ്യൂർ , ലിജോ സെബാസ്റ്റ്യൻ (സെക്രട്ടറിമാർ )
മുഹമ്മദ് ജംഷാദ് (ട്രഷറർ )
പടം.. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കൺവെൻഷൻ എൻ.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്യുന്നു