സംസ്ഥാനത്ത്നേഴ്സിങ് പ്രവേശനം നീട്ടി*

Share
  • * സംസ്ഥാനത്ത്നേഴ്സിങ് പ്രവേശനം നീട്ടി

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം ഡിസംബര്‍ 31 വരെ നീട്ടി. നവംബര്‍ 30ന് ക്ലാസുകള്‍ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിന്റെ തീരുമാനം.ഒക്ടോബര്‍ 31ന് ശേഷം പ്രവേശനം നേടുന്നവരെ പ്രത്യേക ബാച്ചായി കണക്കാക്കി ക്ലാസുകള്‍ നടത്തണമെന്ന ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കില്ല. ഡിസംബര്‍ 31 വരെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ആരോഗ്യ സര്‍വകലാശാല നടത്തും.
എ.എന്‍.എം., ജി.എന്‍.എം., ബി.എസ്.സി,എം.എസ്.സിപോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി. കോഴ്സുകളിലേക്കുള്ള പ്രവേശന തീയതികളാണ് പുനഃക്രമീകരിച്ചത്. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള സമയം ഒക്ടോബര്‍ 31 ന് അവസാനിക്കുന്ന രീതിയിലായിരുന്നു നഴ്സിംഗ് കൗണ്‍സിലിന്റെ ഷെഡ്യൂള്‍.

Back to Top