വിഷ്ണുസഹസ്രനാമ സമൂഹ പാരായണ യജ്ഞം: വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ ക്ലാസ് നടത്തി

വിഷ്ണുസഹസ്രനാമ സമൂഹ പാരായണ യജ്ഞം: വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ ക്ലാസ് നടത്തി
കാഞ്ഞങ്ങാട്: നീലേശ്വരം ചിന്മയമിഷൻ ഡിസംബർ 3 ന് രാവിലെ 10 ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടത്തുന്ന വിഷ്ണു സഹസ്രനാമ പാരായണ യജ്ഞത്തിന് മുന്നോടിയായി ക്ഷേത്രങ്ങളിൽ പരിശീലന ക്ലാസുകൾ പുരോഗമിക്കുന്നു.
വെള്ളിക്കോത്ത് ശ്രീ വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നീലേശ്വരം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ക്ലാസ് എടുത്തു. ക്ഷേത്രം പ്രസിഡൻ്റ് പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.പി. കൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം പി.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം സെക്രട്ടറി കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡൻ്റ് പി.സി.സതീദേവി നന്ദിയും പറഞ്ഞു. മറ്റു ക്ഷേത്രങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 9447000753 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സ്വാമി വിശ്വാനന്ദ സരസ്വതി അറിയിച്ചു.