ബ്രസീലിന്റെ വിജയത്തിൽ ബഡ്സ് സ്കൂളിന് സ്വാന്ത്വനമായി ബ്രസീൽ ഫാൻസ് ബേവൂരി

ഉദുമ : ലോകമെങ്ങും ഫുട്ബോൾ ലഹരി നുരയുമ്പോൾ വ്യത്യസ്തമായ ആഹ്ലാദപ്രകടനവുമായി ബ്രസീൽ ഫാൻസ് ബേവൂരി മാതൃകയാകുന്നു. സെർബിയക്കെതിരായ ആദ്യ മത്സരത്തിൽ ബ്രസീൽ തിളക്കമാർന്ന വിജയം നേടിയപ്പോൾ, ഉദുമ പടിഞ്ഞാർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് സാന്ത്വന സമ്മാനവുമായി ബ്രസീൽ ഫാൻസ് പ്രവർത്തകർ എത്തി. കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുന്നതിനു പകരം അതിന് ശേഖരിച്ച തുക ബഡ്സ് സ്കൂൾ അധികൃതർക്ക് കൈമാറി. ബ്രസീൽ ഫാൻസ് ബേവൂരിയുടെ ഭാരവാഹികളായ സുരേഷ് ബാബു, സുധീഷ്, രതീഷ് സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കരിവെള്ളൂർ എന്നിവർ സന്നിഹിതരായിരുന്നു.