ടെലികോം കമ്പനികൾ നിരക്ക് വർദ്ധനയ്ക്ക് ഒരുങ്ങുന്നു; മൊബൈൽ പ്ലാനുകൾക്ക് ചെലവേറും: വിശദാംശങ്ങൾ വായിക്കാം.

Share

 

ടെലികോം കമ്പനികൾ നിരക്ക് വർദ്ധനയ്ക്ക് ഒരുങ്ങുന്നു; മൊബൈൽ പ്ലാനുകൾക്ക് ചെലവേറും: വിശദാംശങ്ങൾ വായിക്കാം.

 

ഇന്ത്യയിലെ ടെലികോം കമ്ബനികള്‍ ഉടനെ തന്നെ നിരക്ക് വര്‍ധന നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണം പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍ കഴിഞ്ഞ ദിവസം ഒഡീഷ, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയിരുന്നു. ഇതേ നടപടി തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും എയര്‍ടെല്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം. കൂടാതെ എയര്‍ടെലിന്റെ ചുവട് പിടിച്ച്‌ മറ്റ് ടെലികോം കമ്ബനികളും സമാനമായി മൊബൈല്‍ പ്ളാനുകളുടെ വിലവര്‍ധന നടപ്പിലാക്കാനാണ് സാദ്ധ്യത.

താരതമ്യേനേ കുറഞ്ഞ നിരക്കില്‍ പ്ളാനുകള്‍ ഉപയോക്തക്കള്‍ക്കായി നല്‍കി വരുന്ന ജിയോയും നിരക്ക് വര്‍ധന നടപ്പിലാക്കിയേക്കാം. അങ്ങനെയാണെങ്കില്‍ പോലും മറ്റ് സേവനദാതക്കളെക്കാള്‍ കുറഞ്ഞ നിരക്ക് തന്നെയായിരിക്കും അപ്പോഴും ജിയോയ്ക്കുള്ളത്. താരിഫ് വര്‍ധനവ് ഓരോ ഉപയോക്താക്കളില്‍ നിന്നുള്ള വരുമാന വര്‍ധനവാണ് ടെലികോം കമ്ബനികള്‍ ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ താരിഫ് വര്‍ധന രാജ്യമൊട്ടാകെ നടപ്പിലാക്കിയാല്‍ ആ അവസരം വിനിയോഗിച്ച്‌മറ്റ് കമ്ബനികളും വില വര്‍ധിപ്പിക്കും. നിലവിലെ 99 രൂപയുടെ പ്ളാന്‍ എയര്‍ടെല്‍ പിന്‍വലിക്കുകയും ഏറ്റവും കുറഞ്ഞ പ്ളാന്‍ 150 രൂപയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് വോഡഫോണ്‍ ഐഡിയ പോലുള്ള കമ്ബനികളെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ 5ജി സേവനങ്ങള്‍ നല്‍കി തുടങ്ങിയതോടെ ആ വകയിലും എയര്‍ടെലിനും ജിയോയ്ക്കും അധികമായി ചിലവ് നേരിടുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ പ്ളാനുകള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിരക്ക് കുറച്ച്‌ കമ്ബനികള്‍ പരസ്പരം മത്സരിച്ചത് വഴിയും ടെലികോം കമ്ബനികള്‍ ഭീമമായ നഷ്ടം നേരിടുന്നുണ്ട്.

Back to Top