ശ്രീജിത്ത് നാരായണൻ രാവണീശ്വരം രചിച്ച ‘നാട്ടുപോലിമ’ പുസ്തക പ്രകാശനം നടത്തി

രാവണീശ്വരം: ഉത്തര കേരളത്തിൽ ഇപ്പോൾ നിലവിൽ ഇല്ലാത്ത മുൻകാല നാടൻ കലാരൂപങ്ങളും ആചാരങ്ങളും അനുഷ്ഠാനപരമായ ചടങ്ങുകളും വിവരിക്കുന്ന ശ്രീജിത്ത് നാരായണൻ രാവണീശ്വരം രചിച്ച ‘നാട്ടുപോലിമ’ എന്ന പുസ്തകം പ്രശസ്ത ചരിത്രകാരൻ ഡോ: സി. ബാലൻ പുരോഗമന കലാസാഹിത്യസംഘം രാവണീശ്വരം മേഖലാകമ്മറ്റി പ്രസിഡന്റ് രാജേന്ദ്രൻ കോളിക്കരക്ക് നല്കി പ്രകാശനം ചെയ്തു. ജോയിഷ് മൂലക്കെവീട് അധ്യക്ഷത വഹിച്ചു. അശോകൻ കുക്കാനം മുഖ്യാതിഥിയായിരുന്നു. വീനിത സ്വാഗതവും സുജിത നന്ദിയും പറഞ്ഞു.