ശബരിമല: ശബരിമല അയ്യപ്പ ദര്‍ശനത്തിനുള്ള സമയം വീണ്ടും നീട്ടി.

Share

ശബരിമല: ശബരിമല അയ്യപ്പ ദര്‍ശനത്തിനുള്ള സമയം വീണ്ടും നീട്ടി. ഉച്ചയ്ക്ക് നട അടച്ചശേഷം തുറക്കുന്നതാണ് ഒരു മണിക്കൂര്‍ നേരത്തെ ആക്കിയത്.ഇന്നലെ മുതല്‍ വൈകിട്ട് മൂന്നിന് തിരുനട തുറന്നു. മുമ്ബ് ഉച്ചയ്ക്ക് നടഅടച്ച ശേഷം തുറന്നിരുന്നത് വൈകിട്ട് നാലിനായിരുന്നു. നേരത്തേ രാവിലത്തെ അയ്യപ്പ ദര്‍ശനത്തിന്റെ സമയവും രണ്ട് മണിക്കൂര്‍ വര്‍ധിപ്പിച്ചിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയെന്നത് പുലര്‍ച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. ഭക്തജന തിരക്ക് വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂര്‍ കൂടുതല്‍ സമയം അയ്യപ്പദര്‍ശനത്തിനായി മാറ്റിവച്ചത്. നിലവില്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 11 വരെയും ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് അവസരമുണ്ട്.

Back to Top