ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്‌ ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിൽ ഷൂട്ടൗട്ട്‌ മത്സരം സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്‌ ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിൽ, ലോക കപ്പ് ഫുട്ബോളിന്റെ ആരവമുയർത്തി ഹോസ്ദുർഗിലെ ന്യായാധിപന്മാർ, അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, കോടതി ജീവനക്കാർ, പ്രോസീക്യൂഷൻ സ്റ്റാഫ്‌ എന്നിവർ ഉൾപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് വാശിയേറിയ
ഷൂട്ടൗട്ട്‌ മത്സരം സംഘടിപ്പിച്ചു. സ്പെഷ്യൽ ജഡ്ജ് ശ്രീ സുരേഷ്കുമാർ ഉത്ഘാടനം ചെയ്തു. സബ് ജഡ്ജ് എം സി ആന്റണി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് ഡോണൾഡ് സെക്യുറ, മുൻസിഫ് സജാദ്, AGP മാരായ ആശാലത, പ്രിയ, സീനിയർ അഭിഭാഷകരായ എം സി ജോസ്, പി കെ ചന്ദ്രശേഖരൻ, അഭിഭാഷക സംഘടനകളുടെ പ്രതിനിധികളായ അഡ്വ ഖാലിദ്, അഡ്വ പി സതീശൻ, അഡ്വ ഗിരീഷ്, ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി ബാബു കോടതി ജീവനക്കാരുടെ പ്രതിനിധി പ്രദീപ്, പ്രോസീക്യൂഷൻ സ്റ്റാഫ്‌ പ്രതിനിധി വാഹിദ് എന്നിവർ പങ്കെടുത്തു.
14 ടീമുകൾ പങ്കെടുത്ത മത്സരം ആവേശം നിറഞ്ഞതായിരുന്നു

Back to Top