പഴമയും പട്ടാളവും ഒത്തുചേർന്ന ചാനടുക്കം വയോജന സംഗമം

Share

 

പഴമയും പട്ടാളവും ഒത്തുചേർന്ന ചാനടുക്കം വയോജന സംഗമം

കയ്യൂർ – ചീമേനി ഗ്രാമപഞ്ചായത്തിന്റെ *2022 – 2023* വാർഷിക പദ്ധതിയായ വയോജന ആരോഗ്യ പരിരക്ഷ പരിപാടി *സ്നേഹസ്പർശം -2*
ന്റെ ഭാഗമായി *ഒൻപതാമത്* *വയോജന സംഗമം* പട്ടാളക്കാരുടെ പങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. ഒൻപതാം വാർഡിലെ ചാനടുക്കത്ത് നടന്ന പരിപാടി സി ആർ പി എഫ് പെരിങ്ങോം ഡപ്യൂട്ടി കമാന്റന്റ് കെ.എം. ബൈജു ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ശശികല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.വി രാമചന്ദ്രൻ, കെ.എസ് കുഞ്ഞിരാമൻ, ശ്രീജ, വാർഡ്‌ സമിതി അംഗം പി വി ദാമോദരൻ, എഡിഎസ് സെക്രട്ടറി സുനിത എന്നിവർ സംസാരിച്ചു. വാർഡ് സമിതി കൺവീനർ സുഭാഷ് അറുകര സ്വാഗതവും വയോജന ക്ലബ്ബ് സെക്രട്ടറി എൻ.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ കെ വയോജന ആരോഗ്യ പരിരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് ജെഫീന , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജഗദീഷ്. വി , ബാലകൃഷ്ണൻ എം.വി , ഷൈജ , ആശ പ്രവർത്തക പത്മിനി എന്നിവരുടെ നേതൃത്വത്തിൽ പ്രഷർ, ഷുഗർ, ബി എം ഐ പരിശോധന നടത്തി. CRPF ലെ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ ഭാഷയിലുള്ള കലാപരിപാടി അവതരിപ്പിച്ചു. സമാപന ചടങ്ങിൽ ചീമേനി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗമത്തിൽ പങ്കെടുത്ത വയോജനങ്ങൾക്ക് ഷാൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വത്സലൻ ഷാൾ വിതരണം ഉൽഘാടനം ചെയ്തു. സമാപന ചടങ്ങിൽ ആരോഗ്യം — വിദ്യാഭ്യാസം സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ പി.ശശിധരൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ യശോദ.സി, ലയൺസ് ക്ലബ് പ്രസിഡണ്ട് രാഘവൻ തെക്കടവൻ, സെക്രട്ടറി പി കെ ഗോപാലൻ എന്നിവർ പങ്കെടുത്തു. ക്ലബ്ബ്, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ജനകീയ സംഘാടനവും സംഗമത്തെ ജനകീയ ഉത്സവമാക്കി മാറ്റി. പുതിയ വയോജന ക്ലബ്ബ് സെക്രട്ടറിയായി എൻ.കുഞ്ഞിരാമനെയും പ്രസിഡണ്ടായി കാർത്ത്യായനി ഏ പി യെയും തെരഞ്ഞെടുത്തു.

Back to Top