നടയില്‍ തൊട്ടുവണങ്ങി പ്രാര്‍ഥിച്ച ശേഷം തിരുവാഭരണം അടിച്ചുമാറ്റി കള്ളന്‍

Share

ആലപ്പുഴ: അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം. 10 പവന്‍റെ തിരുവാഭരണമാണ് മോഷണം പോയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി പ്രാര്‍ഥിച്ചശേഷമാണ് കള്ളന്‍ മോഷണം നടത്തിയത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു കള്ളന്‍റെ സിസിടിവി ദൃശ്യങ്ങള്‍. ഭക്തനായ കള്ളനെത്തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Back to Top