കാസറഗോഡ് സ്വദേശി 19കാരിയുടെ കൂട്ടബലാത്സംഗ കേസ്., പ്രതിക്ക് വേണ്ടി ഒരേ സമയം ഹാജരായ രണ്ട് വക്കീലന്മാർ തമ്മിൽ കോടതിയിൽ വാക്കേറ്റം

Share

കൊച്ചി : കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകർ തമ്മിൽ കോടതിമുറിയിൽ തർക്കം. രാജസ്ഥാൻ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഒരേസമയം ഹാജരായതോടെയാണ് തർക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തെ തുടർന്നു കോടതി മുറിയിൽ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങൾ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.
അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിൽ കോടതിക്കുള്ളിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നു മജിസ്ട്രേട്ട് ഇടപെട്ടു. അഫ്സലിനോടു കോടതിയിൽ മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ ആളൂർ പറഞ്ഞു. ബഹളംവയ്ക്കാൻ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്ട്രേട്ടിന്റെ പ്രതികരണം. താൻ അഫ്സലിനെയാണ് വക്കാലത്ത് ഏൽപിച്ചതെന്നു ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂരിനു പിൻവാങ്ങേണ്ടി വന്നു.

കേസിലെ പ്രതികളായ ഡിംപിൾ ലാംബ (ഡോളി-21), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), നിധിൻ മേഘനാഥൻ (35), ടി.ആർ. സുദീപ് (34) എന്നിവരെ കോടതി അഞ്ചു ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. എട്ടു സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്താനുണ്ടെന്നു പൊലീസ് കോടതിയെ അറിയിച്ചു. ഇവരുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളായ മൂന്നു പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും ഇവർക്കെതിരെ നേരത്തെയും കേസുകളുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കി. ഡിംപിളിന്റെ കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം.
നടന്നത് ക്രൂരപീഡനമാണെന്നും മോഡലിന് ആദ്യ രണ്ടു പ്രതികളും ബാറിൽവച്ചു മദ്യം നൽകിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ബാറിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയിട്ടും യാത്രയ്ക്കിടയിലും ക്രൂരമായി പീഡിപ്പിച്ചു. ഡിംപിളാണ് പീഡനത്തിന് അവരം ഒരുക്കിയതെന്നാണ് കണ്ടെത്തിൽ. രാജസ്ഥാൻ സ്വദേശിനിയായ ഡിംപിൾ ഇതരസംസ്ഥാനത്തു നിന്നും മോഡലിങ്ങിന് എന്ന പേരിൽ പെൺകുട്ടികളെ കേരളത്തിലെത്തിച്ചു ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശികൾ.
വ്യാഴാഴ്ച അർധരാത്രിയാണു മോഡലിനെ കൂട്ട ബലാൽസംഗം ചെയ്തത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ബലാൽസംഗം ചെയ്തെന്നാണു കേസ്. ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.

 

Back to Top