ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ പോലീസ് സ്റ്റേഷനുകൾക്ക് പാരിതോഷികം നൽകാൻ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനോട് ശുപാർശ ചെയ്തു

Share

ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ പോലീസ് സ്റ്റേഷനുകൾക്ക് പാരിതോഷികം നൽകാൻ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനോട് ശുപാർശ ചെയ്തു കാസർഗോഡ്, ബേക്കൽ, ആദൂർ , ഹോസ്ദുർഗ്, ചീമേനി പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പ്രവർത്തന മികവിന് പാരിതോഷികം നൽകാനാണ് ശുപാർശ ചെയ്തത് ന
വംബർ 17ന് ഡിജിപി ജില്ലയിൽ നടത്തിയ സന്ദർശനത്തിൽ നിർദ്ദേശിച്ചത് പ്രകാരമാണ് ജില്ലാ പോലീസ് മേധാവി ഈ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ മൂന്നുമാസത്തെ പ്രവർത്തന മികവിനാണ് പാരിതോഷികം നൽകുന്നത് കാസർകോട്,ബേക്കൽ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വേട്ട ഫലപ്രദമായി നടത്തിയതിനും ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വർഗീയ സംഘർഷം ഇല്ലാതെ പ്രശ്നങ്ങൾ പരിഹരിച്ചതിനും കളവുകേസുകൾ കൃത്യമായി കൈകാര്യം ചെയ്തതിനും ആണ് പുരസ്കാരം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ മികച്ച ക്രമസമാധാന പാലനത്തിനും മയക്കുമരുന്ന് വേട്ടയ്ക്കുമാണ് പാരിതോഷികം നൽകുന്നത് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ കേസുകളിൽ പ്രതികളെ വേഗത്തിൽ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടി സ്വീകരിച്ചതിനാണ് പാരിതോഷികം നൽകാൻ ശുപാർശ ചെയ്തത്

Back to Top