കണ്ണാങ്കോട്ട് ഭഗവതിക്കാവ് കളിയാട്ടം: കാണിക്ക സമർപ്പണം നടന്നു

കണ്ണാങ്കോട്ട് ഭഗവതിക്കാവ് കളിയാട്ടം: കാണിക്ക സമർപ്പണം നടന്നു
കണ്ണാങ്കോട്ട് ഭഗവതി ക്കാവ് കളിയാട്ടത്തിനായുള്ള ആദ്യ കാണിക്ക സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഏറ്റുവാങ്ങുന്നു.
പുല്ലൂർ : കണ്ണാങ്കോട്ട് ഭഗവതി കാവിൽ ആറ് ആണ്ടിന് ശേഷം നടക്കുന്ന കളിയാട്ടത്തിന് ഒരുക്കിയ കാണിക്ക സമർപ്പണം നടന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റി വെച്ച കളിയാട്ടം 2023 ജനുവരി 23 നും 24 നുമാണ് നടക്കുന്നത്. കളിയാട്ടത്തിനും അന്നദാനത്തിനുമായി വീടുകളിൽ സ്വരൂക്കൂട്ടി വെച്ച കാണിക്കയുടെ സമർപ്പണം ഭഗവതി കാവിൽ നടന്നു. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ കാണിക്ക സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മധുരമ്പാടിയിലെ ടി.ജാനകി ആദ്യ കാണിക്ക സമർപ്പണം നടത്തി.
ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ അധ്യക്ഷനായി. ചടങ്ങിൽ ചാളി വെളിച്ചപ്പാടൻ കളിയാട്ടത്തിന്റെ ക്ഷണപത്രിക പ്രകാശനം ചെയ്തു. എ.ടി.ശശി, വി.ഷാജി, പി. പ്രമോദ് , ഇ.പി. ശ്രീകാന്തൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.