കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ടും, ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഏ.പി.അബ്ദുള്ളക്കുട്ടി സന്ദർശിച്ചു

Share

കാഞ്ഞങ്ങാട്:എൻഡോസൾഫാൻ ലിസ്റ്റിൽ പെടാത്ത രോഗികൾക്കും, ഭിന്നശേഷി ക്കാർക്കും വേണ്ടി കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ടും, ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഏ.പി.അബ്ദുള്ളക്കുട്ടി സന്ദർശിച്ച.ചടങ്ങിൽ രാമചന്ദ്രൻ ചീമേനി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രതീഷ് കുണ്ടും കുഴി സ്വാഗതം പറഞ്ഞു. ട്രസ്റ്റ് പ്രവർത്തക സമിതി അംഗങ്ങളായ സൽമ മുനീർ, തൻസീറ സമീർ ,പുഷ്പലത ബളാൽ, മറിയം അരയി ,മുംതാസ് ചീമേനി, രജനി തച്ചങ്ങാട്, മൃദുല മീനാപ്പീസ്, നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ആയിഷ എന്നിവർ പ്രസംഗിച്ചു.

Back to Top