സഹമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രി പദത്തിലുണ്ട്.

Share

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. ദൈവനാമത്തില്‍ ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെക്കൂടാതെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രി പദത്തിലുണ്ട്.

രാത്രി ഏഴരയോടെയാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചത്. മുന്‍പ് 2016 മുതല്‍ 2021 വരെ ബി.ജെ.പിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി.

രാഷ്ട്രപതി ഭവനില്‍ നടന്ന ചങ്ങില്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മോദിയും സത്യപ്രതിജ്ഞത്. മോദിക്ക് ശേഷം രാജ്‌നാഥ് സിങ്ങാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ തൊട്ടുപിന്നാലെയെത്തി.

72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും

Back to Top