ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ക്ക് സ്വീകരണം നൽകി

Share

കേരള സംസ്ഥാന ഭരണകൂടവും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്ന കൊള്ളയ്ക്കും ജനദ്രോഹത്തിനുമെതിരെ കാസർഗോട്ടെ ജനതയുടെ ഒറ്റക്കെട്ടായ വിധിയെഴുത്താണ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ തനിക്ക് കിട്ടിയ വിജയമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു

അധികാരം കയ്യിൽ കിട്ടിയപ്പോൾ വർഗീയതയുടെയും അഴിമതിയുടെയും നെറികെട്ട ഭരണം നടത്തിയാൽ ജനങ്ങളുടെ പ്രഹരശേഷി വളരെ കടുത്തതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അഞ്ചുവർഷം എംപി എന്ന നിലയിൽ എനിക്ക് കാസർകോട്ട് ജനങ്ങളും യുഡിഎഫും നൽകിയ പിന്തുണയ്ക്ക് എന്റെ ജീവിതം തന്നെ കാസർകോട്ട് ജനങ്ങൾക്കായി കടപ്പെട്ടിരിക്കുന്നു. കാസർഗോഡ് ഡിസിസിയുടെ നേതൃത്വത്തിൽ ജവഹർ ഭവനിൽ വെച്ച് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പാർട്ടി പ്രവർത്തകർ മധുര വിതരണവും,കരിമരുന്ന് പ്രയോഗത്തോടൊപ്പം,വൻപുഷ്പഹാരവും അണിയിച്ചാണ് എംപിയെ സ്വീകരിച്ചത്. സ്വീകരണ ചടങ്ങിന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷതവഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് കെപി കുഞ്ഞിക്കണ്ണൻ നേതാക്കളായ എ ഗോവിന്ദൻ നായർ പെരിയ,രമേശൻ കരുവാച്ചേരി,കരിമ്പിൽ കൃഷ്ണൻ ,എംസി പ്രഭാകരൻ, ശാന്തമ്മ ഫിലിപ്പ്, ബിപി പ്രദീപ്കുമാർ, കരുൺ താപ്പ, അഡ്വ:എ ഗോവിന്ദൻ നായർ,അഡ്വ:പി വി സുരേഷ്, സോമശേഖര ഷേണി, വി ആർ വിദ്യാസാഗർ,സി വി ജയിംസ്, എം കുഞ്ഞമ്പു നമ്പ്യാർ, കെ പി പ്രകാശൻ, ടോമി പ്ലാച്ചേരി ഹരീഷ് പി നായർ, കെ വി സുധാകരൻ, മാമുനിവിജയൻ സുന്ദര ആരിക്കാടി, ഗീത കൃഷ്ണൻ, ധന്യ സുരേഷ് സാജിദ് മവ്വൽ , അഡ്വ:യു.എസ് ബാലൻ ,ആർ ഗംഗാധരൻ പി കുഞ്ഞിക്കണ്ണൻ കെ ഖാലിദ്,,കെ വി വിജയൻ,, മടിയൻ ഉണ്ണികൃഷ്ണൻ, ഉമേശൻ ബേളൂർ, ജോയ് ജോസഫ്, ഭക്തവത്സലൻ, ഡി എം കെ മുഹമ്മദ്, കെ ആർ കാർത്തികേയൻ ,മിനി ചന്ദ്രൻ ,ജവാദ് പുത്തൂർ, എ വാസുദേവൻ, ദിവാകരൻ കരിച്ചേരി ,സി വിഭാവനൻ,കെ കെ ബാബു എന്നിവർ സംസാരിച്ചു

Back to Top