രാവണേശ്വരം കോതോളങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഒറ്റത്തിറ കളിയാട്ട മഹോത്സവം പോസ്റ്റർ പ്രകാശനം നടന്നു.

രാവണേശ്വരം കോതോളങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഒറ്റത്തിറ കളിയാട്ട മഹോത്സവം പോസ്റ്റർ പ്രകാശനം നടന്നു.
രാവണീശ്വരം : രാവണീശ്വരം കോതോളങ്കര ദുർഗ ഭഗവതി ക്ഷേത്രത്തിൽ 2022 ഡിസംബർ 29, 30, 31,ജനുവരി 1 തീയതികളിൽ ഒറ്റത്തിറ കളിയാട്ട മഹോത്സവം നടക്കുകയാണ്. കളിയാട്ട മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ക്ഷേത്രം രക്ഷാധികാരി അരീക്കര നാരായണൻ തണ്ണോട്ട് ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. കേളു നമ്പ്യാർക്ക് നൽകി നിർവഹിച്ചു. എൻ. കേളു നമ്പ്യാർ അധ്യക്ഷനായി. ജനറൽ കൺവീനർ അനീഷ് ദീപം,ക്ഷേത്ര പ്രസിഡണ്ട് എൻ. അശോകൻ നമ്പ്യാർ, എ.ബാലൻ, പ്രവീൺകുമാർ കണിയാം വളപ്പ് മാതൃസമിതി സെക്രട്ടറി പുഷ്പ എന്നിവർ സംസാരിച്ചു..