എക്സിറ്റ് പോളുകളുടെ മറവിൽ ഓഹരിവിപണിയിൽ വൻ തട്ടിപ്പു നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Share

അഞ്ചു കോടി നിക്ഷേപകരുടെ 30 ലക്ഷം കോടിയുടെ നഷ്ടം കണക്കാക്കുന്നു

എക്സിറ്റ് പോളുകളുടെ മറവിൽ ഓഹരിവിപണിയിൽ വൻ തട്ടിപ്പു നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നേരിട്ട് പങ്കുള്ള വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എക്സിറ്റ് പോൾ ഫലം പുറത്തുവരുന്നതിനു തലേദിവസം ഓഹരിവിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതിൽ നിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ ജൂൺ 4ന് ഓഹരിവിപണി മാർക്കറ്റ് ഇടിയുമെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിക്ക് അറിയാവുന്ന പലർക്കും വൻ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്. ആരോപണവിധേയരായ കമ്പനിക്ക് കീഴിലുള്ള ചാനലിന് നിരന്തരമായി അഭിമുഖം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണം. വിദേശനിക്ഷപമുണ്ടാകുമെന്ന് അവർക്ക് നേരത്തേ അറിവുണ്ടായിരുന്നു. ജൂൺ മൂന്നു മുതൽ നാലാം തീയതി വൈകിട്ടുവരെ ഓഹരിവിപണിയിൽ ഈ കുതിപ്പ് നിലനിന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിറകേ മാർക്കറ്റ് ഇടിയുകയായിരുന്നു. അവിടെ ചെറുകിട കച്ചവടക്കാർക്ക് കോടികൾ നഷ്ടം വന്നു. ഇതിൽ അഴിമതിയുണ്ടെന്ന് വ്യക്തമാണെന്നാണ് രാഹുലിന്റെ ആരോപണം.

ആദ്യമായാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ ഓഹരിവിപണിയെക്കുറിച്ച് പരാമർശിക്കുന്നത്. ജൂൺ നാലിന് ബിജെപി റെക്കോർഡ് സീറ്റുകൾ നേടുമ്പോൾ ഓഹരി വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് മോദി മേയ് 23ന് പറഞ്ഞു. എന്നാൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങൾ തെറ്റാണെന്ന് പ്രധാനമന്ത്രിക്ക് അറിയാമായരുന്നു.

അഞ്ച് കോടിയിലധികം പേർ ഈ ദിവസങ്ങളിൽ പണം നിക്ഷേപിച്ചിരുന്നു.

30 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടന്നത്

എക്സിറ്റ് പോളുകള്‍ യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണം. ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തന രീതി എങ്ങനെയെന്നും വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് ഫലം വരുമ്പേൾ 400 അല്ല 300 സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലെന്ന് മോദിക്ക് അറിയുമായിരുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുള്ള നിക്ഷേപകർ ആരൊക്കെയാണെന്ന് ഊഹമുണ്ട്. എന്നാൽ അന്വഷണം നടത്തി അത് തെളിയിക്കണമെന്നും രാഹുൽ പറഞ്ഞു.

Back to Top