ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശം ആഘോഷ കമ്മിറ്റി രൂപികരിച്ചു .

Share

ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശം ആഘോഷ കമ്മിറ്റി രൂപികരിച്ചു .
കാസർഗോഡ് :2023 ഫെബ്രുവരി 25 മുതൽ മാർച് 5 വരെ തിയതികളിൽ നടക്കുന്ന ബ്രഹ്മകലശത്തിൻ്റെ ആഘോഷ കമ്മിറ്റി രൂപീകരണം നടന്നു .അരവത്ത് ബ്രഹ്മശ്രി കെ.യു .പത്മനാഭൻ തന്ത്രി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി .ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം നിർവഹിച്ചു .ആലക്കോട്ടില്ലത്ത് ഈശ്വരൻ നമ്പൂതിരി ,പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ,മുൻ എം.എൽ.എ .കെ .കുഞ്ഞിരാമൻ ,വിവിധ കഴക ക്ഷേത്ര തറവാട് ഭാരവാഹികൾ ,ജനപ്രതിനിഥികൾ ,ആശംസകളർപ്പിച്ചു .ജനറൽ കൺവിനർ പി.മാധവൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു .എ .ബാലകൃഷ്ണൻ സ്വാഗതവും കെ.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു .എ.കൃഷ്ണൻ ചെറൂട്ട അദ്ധ്യക്ഷം വഹിച്ചു .
പുതിയ ഭാരവാഹികളായി എ.ശിവരാമൻ മേസ്ത്രീ (പ്രസി ഡണ്ട്) എ.കെ. സുരേഷ് ബാബു ( വർകിംഗ് പ്രസിഡണ്ട് ) എ. ബാലകൃഷ്ണൻ മളിയങ്കാൽ (ജനറൽ കൺവിനർ) ദാമോദരൻ മതി രംപാടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

Back to Top