നിർധന യുവതിക്ക് വീടൊരുക്കാൻ നീലേശ്വരം ജനമൈത്രീ പോലീസും

Share

നിർധന യുവതിക്ക് വീടൊരുക്കാൻ നീലേശ്വരം ജനമൈത്രീ പോലീസു

ചായ്യോത്ത് : ചായ്യോത്ത് നരിമാളം നിർധനയായ ബിന്ദുവിന് വീടൊരുക്കാൻ നീലേശ്വരം ജനമൈത്രീ പോലീസും. വാർഡ് മെമ്പർ കെ.കൈരളിയുടെ സാന്നിധ്യത്തിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ കെ.ശ്രീജേഷ് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു. അരയി വൈറ്റ് ആർമിയുമായുമായി സഹകരിച്ചാണ് വീടിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ വൈറ്റ് ആർമി പ്രവർത്തകരായ പി.നാരായണൻ, സുരാസു, ജനമൈത്രീ ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, എം.ശൈലജ, ഷിജു അരയി, വിനോദ് കോടോത്ത് എന്നിവർ സംസാരിച്ചു. ബന്ധുവീട്ടിൽ താമസിക്കുന്ന ബിന്ദുവിന് വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് ഗൃഹസന്ദർശന വേളയിൽ ജനമൈത്രീ പോലീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഈ മാതൃകാ പ്രവർത്തനനത്തിന് നാട്ടിലെ എല്ലാവരുടെയും പിന്തുണ ജനമൈത്രീ പോലീസ് അഭ്യർത്ഥിച്ചു.

Back to Top