കീക്കാനം തോക്കാനം ദേവസ്ഥാനത്ത്‌  ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. തെയ്യംകെട്ട് ആഘോഷകമ്മിറ്റി പിരിച്ചുവിട്ടു

Share

പാലക്കുന്ന് : ഏപ്രിൽ ആദ്യവാരം വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവം നടന്ന പാലക്കുന്ന് കഴകം കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് ‘ചൂട്ടൊപ്പിച്ച മംഗല’ത്തിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

പനയാൽ കെ. കൃഷ്ണൻ ജ്യോൽസ്യരുടെ രാശി ചിന്തയ്ക്ക്‌ ശേഷം തറവാട് അങ്കണത്തിൽ ചേർന്ന പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷത വഹിച്ചു.

സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പി. കെ. രാജേന്ദ്രനാഥ്‌, പി.പി. ചന്ദ്രശേഖരൻ,

ഉദയമംഗലം സുകുമാരൻ, മേലത്ത്‌ ബാലകൃഷ്ണൻ നായർ, നാരായണൻ നായർ അരയാലിങ്കൽ, കേളു പുല്ലൂർ, രാജീവൻ തോട്ടത്തിൽ, കൃഷ്ണൻ ചട്ടഞ്ചാൽ, കെ. വി. അപ്പു, ലീനാരാഘവൻ, റീജ രാജേഷ്, ബാലകൃഷ്ണൻ കേവീസ്, കമലാക്ഷൻ പെരിയ, ബാലകൃഷ്ണൻ നായർ പുളിക്കൽ, രാഘവൻ നായർ മീങ്ങോത്ത്, ഗോപാലൻ മണിയാണി, കമലാക്ഷൻ കീക്കാൻ എന്നിവർ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി പിരിച്ചു വിട്ടതായി ചെയർമാൻ പ്രഖ്യാപിച്ചു.

ചൂട്ടൊപ്പിക്കൽ മംഗലത്തിന്റെ ഭാഗമായി ചൂട്ടൊപ്പിച്ച പട്രച്ചാൽ നാരായണനെ പടിഞ്ഞാറ്റയിൽ ഇരുത്തി അരിയിട്ട് അനുഗ്രഹിച്ചു. തറവാട്ടിലെത്തിയ ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി

Back to Top