കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന മത്സരവും ലഹരി ബോധവൽക്കരണ ക്ലാസും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.

Share

കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന മത്സരവും ലഹരി ബോധവൽക്കരണ ക്ലാസും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വായനാ മത്സര വിജയി കൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു
എക്സൈസ് ഓഫീസർപി.വി.കെ സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്
എ.കെ. ശശിധരൻ , ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഡോ.വിനോദ് കുമാർ പെരുമ്പള, കെ.രവീന്ദ്രൻ, ജ്യോതി ടീച്ചർ, താലുക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ രാഘവൻ വലിയ വീട്, രാജശേഖരൻ , ബി.രാധാകൃഷ്ണൻ ,കെ.ശങ്കരൻ ,മധു പ്രശാന്ത് സംസാരിച്ചു. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
. പി.ദാമോദരൻ സ്വാഗതവും ജോ.സെക്രട്ടറി
കെ.പ്രദീപ് നന്ദിയും പറഞ്ഞു.

 

Back to Top