അഞ്ചു മാസം കൊണ്ട് ചരിത്രം നേട്ടം. ആദ്യമായി മലയാള സിനിമ ആ​ഗോളതലത്തിൽ 1000 കോടിയുടെ കളക്ഷൻ

Share

ഇത് മോളിവുഡിന്റെ സുവർണ കാലഘട്ടം. ജനുവരി മുതൽ ഇറങ്ങിയ ഓരോ സിനിമകളും ബ്ലോക്ബസ്റ്റർ വിജയങ്ങൾ അല്ലെങ്കിൽ ഹിറ്റുകൾ ഒപ്പം ഇതര ഭാഷക്കാരെയും മലയാള സിനിമ തിയറ്ററുകളിൽ എത്തിച്ചു.

മലയാള സിനിമ എന്നാൽ മിനിമം ​ഗ്യാരന്റി ചിത്രങ്ങളെന്ന് അവർ ഏറ്റുപറഞ്ഞു. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും എല്ലാം വിട്ടുവീഴ്ച ചെയ്യാത്തത് തന്നെ ആയിരുന്നു അതിന് കാരണം.

ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആ​ഗോളതലത്തിൽ ഇതുവരെ 1000 കോടിയുടെ കളക്ഷൻ മലയാള സിനിമ നേടി എന്നതാണ് അത്. പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിലാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്.

1 മഞ്ഞുമ്മൽ ബോയ്‌സ് – 242.5 കോടി

2 ആടുജീവിതം – 158.5 കോടി*

3 ആവേശം – 156 കോടി

4 പ്രേമലു – 136.25 കോടി

5 വർഷങ്ങൾക്കു ശേഷം – 83 കോടി *

6 ഭ്രമയുഗം – 58.8 കോടി

7 ഗുരുവായൂരമ്പലനടയിൽ – 42 കോടി *

8 എബ്രഹാം ഓസ്‌ലർ – 40.85 കോടി

9 മലൈക്കോട്ടൈ വാലിബൻ – 30 കോടി

10 മലയാളീ ഫ്രം ഇന്ത്യ – 19 കോടി

11 അന്വേഷിപ്പിൻ കണ്ടെത്തും – 17 കോടി

12 പവി കെയർ ടേക്കർ – 12 കോടി +

13 മറ്റുള്ള സിനിമകള്‍ – 20 കോടി

Back to Top