ഭക്തജനങ്ങളെ സാക്ഷിനിർത്തി മൂലക്കണ്ടം ഗുളികൻ ദേവസ്ഥാനത്തിന് പാദുകം വെച്ചു.. .

Share

മൂലക്കണ്ടം:ഭക്തജനങ്ങളെ സാക്ഷിനിർത്തി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മൂലക്കണ്ടം ഗുളികൻ ദേവസ്ഥാനത്തിന് ശിൽപ്പി ബാബു കാട്ടുകുളങ്ങരയുടെ മേൽനോട്ടത്തിൽ കർമ്മി നാരായണൻ മൂലക്കണ്ടം പാദുകം വെച്ചു.ബാബു വെളിച്ചപ്പാടൻ കാട്ടുകുളങ്ങര, വേണുഗോപാലൻ നമ്പ്യാർ, ദേവസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സുരേന്ദ്രൻ കാട്ടുകുളങ്ങര, സെക്രട്ടറി വിനു മൂലക്കണ്ടം, നിധീഷ് കുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ പാത വികസനത്തിൽ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും അല്പം മുൻപോട്ട് മാറിയാണ് ഗുളികൻ ദേവസ്ഥാനത്തിന് പുതിയ സ്ഥലം കണ്ടെത്തുകയും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുള്ളത്.

Back to Top