17വർഷത്തെ സേവനത്തിന് ആദരവ്. പൂച്ചക്കാട് തെക്കുപുറം അംഗൺവാടിയിലെ പി ലക്ഷ്മിക്ക് യാത്രയയപ്പ് നൽകി

Share

പൂച്ചക്കാട് തെക്കുപുറം അംഗൺവാടിയിൽ ഹെൽപ്പറായി ജോലി ചെയ്ത പി ലക്ഷ്മിക്ക് യാത്രയയപ്പ് നൽകി.

17വർഷത്തെ സേവനമാണ് അംഗൻവാടിയിൽ നടത്തിയത്.

യാത്രയയപ്പ്  ഉത്ഘാടനം ഉദുമ എം എൽ എ സി ച്ച് കുഞ്ഞമ്പു നിർവഹിച്ചു.

പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ കുമാരൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് പൊന്നാട അണിയിച്ചു.

കെ രവി വർമ്മൻ, ടിപി കുഞ്ഞബ്ദുള്ള ഹാജി, പി രാജൻ എന്നിവർ ഉപഹാരം സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ സൂരജ്, പി അബ്ബാസ്, ഡോക്ടർ എം ബലരാമൻ നമ്പ്യാർ, കുഞ്ഞാഹമ്മദ്, കെഎം അഷറഫ്, സത്യൻ പൂച്ചക്കാട്, പി കെ അബ്ദുള്ള, കെ. നാരായൺ, അബ്ദുൽ ലത്തീഫ്, അബ്ദുൽ റഹ്മാൻ ഹാജി, അനുഷ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

Back to Top