പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.പയ്യന്നൂരില്‍ കാണാതായ യുവതിയെ കൊലപെടുത്തിയത്

Share

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെ കേസിൽ വഴിത്തിരിവുണ്ടായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

അനിലയുമായുള്ള അടുപ്പത്തെ തുടർന്ന് സുദര്‍ശന പ്രസാദിന്റെ ദാമ്പത്യത്തിൽ തകര്‍ച്ചകള്‍വന്നുവത്രെ ഇക്കാരണത്താല്‍ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളില്‍നിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോവിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം.

വിനോദയാത്രക്ക് പോകുമ്പോൾ അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും വീടിന്റെ താക്കോൽ സുഹൃത്തായ സുദര്‍ശന പ്രസാദിനെയാണ് ഏൽപ്പിച്ചിരുന്നത്.വീട്ടിൽ വളർത്തുനായകൾ ഉള്ളതിനാൽ അവയ്ക്ക് തീറ്റ നൽകാനും ഏർപ്പാടാക്കിയിരുന്നു. എട്ടാം തീയതി തിരിച്ചെത്തുന്ന തരത്തിലായിരുന്നു വീട്ടുകാർ യാത്ര പോയത്.

സംഭവ ദിവസം വീട്ടിൽ നിന്നും രാവിലെ 8.30 മണിയോടെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിലേക്ക് പോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് സുദർശനൊപ്പം ബൈക്കിൽ പയ്യന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. വീടിൻ്റെ അടുക്കള ഭാഗത്ത് വെച്ചാണ് പ്രതികൃത്യം നിറവേറ്റിയത്. അനിലയെ അടുക്കളയിലേക്ക് പറഞ്ഞയച്ച സുദര്‍ശന പ്രസാദ് പിറകില്‍നിന്നും ഷാളിട്ടുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.

സഹപാഠിയായിരുന്ന അനിലയെ ആസൂത്രിതമായി ആൺ സുഹൃത്ത് വിളിച്ചു വരുത്തി ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുവന്ന് കൊന്നതാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നല്‍കിയുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം നടത്തിയത്.

പോസ്റ്റുമോർട്ടത്തിൽ അനിലയുട മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.സുഹൃത്ത് ഇവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുഖത്ത് മാരകയുധം കൊണ്ടു അടിച്ചതിനാൽ രക്തത്തിൽ മുങ്ങിയിരുന്നു. അനിലയെ കൊന്നതിനു ശേഷമായിരിക്കാം സുദർശൻ പ്രസാദ് 22 കിലോ മീറ്റർ അകലെയുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചതെന്നാണ് പോലീസ് നിഗമനം

അനിലയുടെ മൃതദേഹം കണ്ടെത്തുമ്പോൾ 24 മണിക്കൂർ പഴക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആൺസുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സ്കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും വിവാഹിതരും രണ്ടു മക്കളുടെ മാതാപിതാക്കളുമായിരുന്നു ഇതിനു ശേഷവും ഇവർ ഇടക്കാലത്ത് ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. കാണാതായപ്പോള്‍ഞാൻ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉള്ളത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ഒരു കണ്ടെത്തിയത്.

Back to Top