മലയാള ചലച്ചിത്ര താരം കനകലത അന്തരിച്ചു

Share

മലയാള ചലച്ചിത്ര താരം കനകലത അന്തരിച്ചു. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്ന കനകലത.  വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.2021 ഡിസംബർ തൊട്ടാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി. 1980ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തി പ്രാവ് ഹരികൃഷ്ണൻസ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൂക്കാലമാണ് അവസാനത്തെ സിനിമ

 

Back to Top