കന്യാകുമാരിയിൽ കടൽത്തിരയിൽപെട്ട് രണ്ട് യുവതികളടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

Share

കന്യാകുമാരി ജില്ലയിലെ ലെമുർ ബീച്ചിൽ കടൽത്തിരയിൽപെട്ട് രണ്ട് യുവതികളടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. മത്സ്യ തൊഴിലാളികൾ രക്ഷിച്ച മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ടവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. എല്ലാവരും അവസാന വർഷ വിദ്യാർത്ഥികളാണ്.

ഡിണ്ടിഗൽ ഒട്ടച്ചത്തിരം സ്വദേശി മുരുഗേഷന്റെ മകൻ പ്രവീൺ ശ്യാം (24), നെയ്വേലി സ്വദേശി ബാബുവിന്റെ മകൾ ഗായത്രി (24), തഞ്ചാവൂർ സ്വദേശി ദുരൈ സെൽവന്റെ മകൾ ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി പശുപതിയുടെ മകൻ സർവ ദർശിത് (23) എന്നിവരാണ് മരിച്ചത്. തിരുച്ചി എസ്ആർഎം കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് എല്ലാവരും. തിങ്കൾ രാവിലെ 10 ന് ആയിരുന്നു സംഭവം.

Back to Top