ഉദുമ ഉമേശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വാർഷികം സമാപിച്ചു 

Share

ഉദുമ: ഉമേശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 44 ആം വാർഷികാഘോഷം ഞായറാഴ്ച സമാപിച്ചു . ഒരു വർഷമായി നടന്നു വരുന്ന ആഘോഷ പരിപാടിയുടെ സമാപനം രാത്രി 7ന് ക്ലബ്‌ പരിസരത്ത് കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഉദ്ഘാടനം ചെയ്തു . ആചാര സ്ഥാനിക രംഗത്ത് 54 വർഷം പൂർത്തിയാക്കിയ ആയത്താരെ യോഗത്തിൽ ആദരിച്ചു . വിവിധ കലാകായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. പ്രസിഡന്റ് രാധാകൃഷ്ണൻ മൂലവയൽ അധ്യക്ഷനായി

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന നാടൻപാട്ട്, കരോക്കെ ഗാന മത്സരങ്ങളും ഉണ്ടായിരുന്നു.

Back to Top