വോട്ട് ചെയ്യാൻ ഈ 13 രേഖകൾ ഉപയോഗിക്കാം

Share

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ് ആണ് വോട്ട് ചെയ്യാനുള്ള പ്രഥമ രേഖ. എന്നാൽ ഈ കാർഡ് കൈവശമില്ലാത്തവർ ആശങ്കപ്പെടേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്

1. ആധാർ കാർഡ്

2. ഇന്ത്യൻ പാസ്പോർട്ട്

3. ഡ്രൈവിംഗ് ലൈസൻസ്

4. പാൻ കാർഡ്

5. ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

6. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

7. എംജിഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

8. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

9. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

10. ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)

11. കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

12. പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

Back to Top