കാലാവസ്ഥാവകുപ്പിൻ്റെ കേരളത്തിലെ 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

Share

കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വിട്ടിരിക്കുകയാണ്. പതിനാല് ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുപത്തി ആറുവരെ തിരുവനന്തപുരം ജില്ലയിൽ നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. കൊല്ലത്ത് ഇരുപത്തി അഞ്ച് വരെയാണ് മഴ സാധ്യത. ഇരുപത്തി ആറിന് മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇരുപത്തി രണ്ട് മുതൽ ഇരുപത്തി ആറുവരെ നേരിയ മഴ സാധ്യത രേഖപ്പെടുത്തുന്നുണ്ട്.

ഇടുക്കിയിൽ ഇരുപത്തി രണ്ട് മുതൽ ഇരുപത്തി നാല് വരെയാണ് മഴ സാധ്യത. മറ്റ് ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ല. തൃശൂരിൽ ഇരുപത്തി രണ്ട്, ഇരുപത്തി ആറ് തീയതികളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് പാലക്കാട് നാളെ മാത്രമാണ് മുന്നറിയിപ്പ്  മലപ്പുറത്ത് ഇന്നും നാളെയും മുന്നറിയിപ്പ് ഉണ്ട്.

കോഴിക്കോടും, വയനാടും നേരിയ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും രണ്ട് ദിവസം മുന്നറിയിപ്പ് ഉണ്ട്.

കൂടാതെ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും  ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ 22, 23 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് നൽകി.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.

Back to Top