കാസർഗോഡ് ജില്ലയിൽ നിന്നും നാലുപേർ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ.

Share

കാസർകോട്: ഇത്തവണ ജില്ലയിൽ നിന്നും നാലുപേർ സിവിൽ സർവിസ് റാങ്ക് പട്ടികയി ൽ. ഒടയംചാൽ പടിമരുതിലെ അനുഷ ആർ. ചന്ദ്രൻ (791), കാസർകോട് ബീരന്ത്ബയലി ലെ ആർ.കെ. സൂരജ് (843), ഉദുമ വടക്കേപു റത്തെ രാഹുൽ രാഘവൻ (714), നിലേശ്വര ത്തെ കാജൽ രാജു (956) എന്നിവരാണ് ജില്ല യിൽ നിന്നും റാങ്ക് പട്ടികയിൽ ഇടം നേടിയ ത്.

തയ്യൽ തൊഴിലാളിയും കൂലി ത്തൊഴിലാളിയുമടങ്ങുന്ന കുടുംബത്തിൽനി ന്നും തിളക്കമേറിയ വിജയവുമായി ഒടയംചാ ൽ ചെന്തളത്തെ അനുഷ ആർ. ചന്ദ്രൻ. 791-ാം റാങ്ക് നേടിയാണ് അനുഷ സിവിൽ സ ർവിസിന്റെ വഴിയിലേക്കുള്ള യാത്ര തുടങ്ങി മ ലയോരത്തിന് അഭിമാനമായത്. ചെന്തളത്തെ രാമചന്ദ്രന്റെയും വനജയുടെയും മകളാണ്. ബൈജുസ് ആപ്പിലൂടെ അദ്ധ്യാപക ജോലി ചെയ്തു വരുന്നു.

714-ാമത് റാങ്കുമായി ഉദുമ വടക്കുപുറത്തെ ശ്രീരാഗത്തിൽ രാഹുൽ രാഘവൻ സിവിൽ സർവിസിൽ ജില്ലയുടെ അഭിമാനമായി. ഉദുമയിലെ റേഷൻകട ഉടമ എം. രാഘവന്റെയും ഉദുമ ഫാമിലി ഹെൽത്ത് സെന്റർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ചിന്താമണിയുടെയും ഇളയ മകനാണ് രാഹുൽ. ഉദുമ ഗവ. എൽ.പി സ്കൂൾ, ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തുതന്നെ ഒരു സ്വകാര്യ സിവിൽ സർവിസ് കോച്ചിങ് സെന്ററിൽ അധ്യാപകനായാണ് രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്നത് .

ജന്മനാ വലതുകൈ ഇല്ലാതിരു ന്നിട്ടും ഇച്ഛാശക്തി കൈവിടാതെ ഇടതു കൈകൊണ്ട് പരീക്ഷ എഴുതി നീലേശ്വരം പ ള്ളിക്കര കൺമഷി വീട്ടിലെ രാജു – ഷീബ ദമ്പ തികളുടെ മകൾ കാജൽ സിവിൽ സർവിസ് പരീക്ഷയിൽ 956-ാം റാങ്ക് നേടി. കഴിഞ്ഞവർ ഷം ആദ്യമായി എഴുതിയപ്പോൾ 910-ാം റാങ്ക് നേടിയെങ്കിലും റാങ്കിലെ നമ്പർ ചുരുക്കാൻ വീണ്ടും പ്രതീക്ഷ കൈവിടാതെ പരീക്ഷ എഴു തുകയായിരുന്നു. ഇപ്പോൾ ലഖ്നോവിൽ റെ യിൽവേ ഓഫിസർ തസ്‌തികയിൽ പരിശീല നം നടത്തുകയാണ്.

കാസർഗോഡ് ബീരാന്ത് വയൽ സ്വദേശി ആർ. കെ സൂരജ് 843റാങ്ക് നേടിയാണ് സിവിൽ സർവീസിൽ കയറിയത്. കണ്ണൂർ എൻജിനിയർ കോളേജിൽ നിന്നും ബി ടെക് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയായിരിന്നു. കാസർകോട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ചെക്കിങ് ഇൻസ്പെക്‌ടറായി വിരമിച്ച കെ. രാമകൃഷ്ണന്റെയും ആസ്ട്രൽ വാച്ചസ് ജീവനക്കാരിയായിരുന്ന സബിതയുടെയും മ കനാണ്. സഹോദരി ഗീത കാസർകോട് ടൗ ൺ കോഓപറേറ്റിവ് ബാങ്കിൽ ജീവനക്കാരി യാണ്.

Back to Top