മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്

Share

സംശുദ്ധചിന്തയും കഠിന പ്രവൃത്തിയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ: ദിനേശ് മുങ്ങത്ത്

കാഞ്ഞങ്ങാട്: നല്ല ചിന്തകളും കഠിനാധ്വാനവുമാണ് ഓരോ മനുഷ്യന്റെയും ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന് പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനുമായ ദിനേശ് മുങ്ങത്ത് അഭിപ്രായപ്പെട്ടു.മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ജീവിത വിജയം ” എന്ന വിഷയത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ് ആദ്യം ശീലിക്കേണ്ടത്.നല്ല ശീലങ്ങൾ ദിനചര്യയുടെ ഭാഗമായാൽ ജീവിതം ഏറ്റവും സുന്ദരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.മിംടെക് മാനേജർ രാജി കെ, അഞ്ജലി അജിത്,ദിൽന ബിജേഷ്,വിദ്യ അരയി,അതുൽ കൃഷ്ണ,അമൽ ജയകൃഷ്ണൻ, ജിതിൻ കെ വി ,അബിൻ കെ, മാത്യു സോജൻ എന്നിവർ സംസാരിച്ചു.

Back to Top